ഗാസ | വടക്കന്‍ ഗാസയിലെ ബെയ്ത്ത് ലാഹിയ പട്ടണത്തില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രയേല്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ 9 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. വാര്‍ത്താ ഏജന്‍സിയായ അസോഷ്യേറ്റ് പ്രസിന്റെ (എപി) പ്രാദേശിക ലേഖകന്‍ മഹ്മൂദ് ഇസ്ലാമടക്കം കൊല്ലപ്പെട്ടവരിലുണ്ട്. ഡ്രോണ്‍ ഉപയോഗിച്ചുള്ള ഇസ്രയേല്‍ ആക്രമണത്തിലാണ് 9 പേരും കൊല്ലപ്പെട്ടത്.