കാസര്‍കോട് | കഴിഞ്ഞമാസം 12 മുതല്‍ പൈവളിഗെയില്‍ നിന്നും കാണാതായ പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെയും അയല്‍വാസിയെയും മരിച്ച നിലയില്‍ കണ്ടെത്തി. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ തിരച്ചിലിനൊടുവിലാണ് പോലീസ് വീടിനു സമീപത്തെ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ ഇരുവരെയും കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്ക് പഴക്കമുണ്ട്.
പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടിയെ കാണാതായതോടെ പിതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഫെബ്രുവരി പന്ത്രണ്ടിനു പുലര്‍ച്ചെ മൂന്നരയോടെയാണു പെണ്‍കുട്ടിയെ കാണാതായതെന്ന് പോലീസ് കണ്ടെത്തി.
ഇതേദിവസം അയല്‍വാസിയായ ഓട്ടോറിക്ഷാ ഡ്രൈവറെയും കാണായിരുന്നു. ഇതോടെ പോലീസ് വ്യാപകമായ തെരച്ചില്‍ നടത്തിവരുകയായിരുന്നു. ഇതിനിടെയാണ് ഓട്ടോഡ്രൈവറായ പ്രദീപിന്റെയും പെണ്‍കുട്ടിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.