തിരുവനന്തപുരം: 2025-26 സാമ്പത്തിക വര്‍ഷം 50000 വായ്പകള്‍ ഈയിനത്തില്‍ നല്കി ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും മന്ത്രി വാസവന്. എം എസ് എം ഇ മേഖലയില്‍ 2024 – 25 സാമ്പത്തിക വര്‍ഷം നാളിതുവരെ 25579 വായ്പകളിലായി 1556 കോടി രൂപ ബാങ്ക് നല്‍കിയിട്ടുണ്ട്. 2024 – 25 സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോഴേക്കും സഞ്ചിത നഷ്ടം പൂര്‍ണ്ണമായും നികത്തി ബാങ്ക് അറ്റലാഭത്തിലും നിഷ്ക്രിയ ആസ്തി റിസര്‍വ് ബാങ്ക് മാനദണ്ഡപ്രകാരം 7 ശതമാനത്തിന് താഴെയും എത്തിക്കും. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതോടെ റിസര്‍വ് ബാങ്കില്‍ നിന്നും എന്‍ ആര് ഐ ബാങ്കിംഗ് ലൈസന്‍സ്, ഇന്റര്‍നെറ്റ്/തേര്‍ഡ് പാര്‍ട്ടി ബിസിനസ് ലൈസന്‍സുകള്‍ ലഭിക്കുന്നതിനും എല്ലാവിധ ബാങ്കിങ് സേവനങ്ങളും നല്‍കാനും കേരളാ ബാങ്കിന് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.