സംസ്ഥാനം

കാലാവസ്ഥ | സംസ്ഥാനത്ത് 27 വരെ ശക്തമായ മഴ ലഭിക്കും. ചില സ്ഥലങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. മഴയ്ക്ക് കാരണായ ചക്രവാതച്ചുഴി തീവ്ര ചുഴലിക്കാറ്റ് ദനയായി മാറി ഒഡീഷയില്‍ കരതൊട്ടു.

തെളിവില്ല | എ.ഡി.എം കെ. നവീന്‍ ബാബു പെട്രോള്‍ പമ്പിന് അനുമതി നല്‍കാന്‍ കൈക്കൂലി വാങ്ങിയതിനോ നിയമലംഘനം നടത്തിയതിനോ തെളിവില്ലെന്ന് ജോ. ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ എ. ഗീതയുടെ റിപ്പോര്‍ട്ട്. എ.ഡി.എമ്മിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കുമെന്ന് പ്രോസിക്യൂഷന്‍ ജാമ്യ ഹര്‍ജി പരിഗണിക്കവേ കോടതിയില്‍ വാദിച്ചു. ദിവ്യയുടെ ജാമ്യ ഹര്‍ജിയില്‍ 29ന് വിധി പറയും.

3.40 കോടി പിഴ ചുമത്തി | തൃശൂരിലെ സ്വര്‍ണ്ണാഭരണ നിര്‍മ്മാണ യൂണിറ്റുകളില്‍ സംസ്ഥാന ജി.എസ്.ടി. വകുപ്പിന്റെ ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ മതിയായ രേഖകളില്ലാതെ വില്‍പ്പനയ്ക്ക് സൂക്ഷിച്ചിരുന്ന 104 കിലോ സ്വര്‍ണ്ണം പിടിച്ചെടുത്തു. 3.40 കോടി രൂപ നികുതി ഒറ്റരാത്രി കൊണ്ട് അടപ്പിക്കുകയും ചെയ്തു.

രാഹുലിന് ഇളവ് | പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ യൂഡിഎഫ് സ്ഥാനാര്‍ത്ഥിയായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനു ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കി. എല്ലാ തിങ്കളാഴ്ചയും തിരുവനന്തപുരം മ്യുസിയം പോലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി ഒപ്പിടുന്നത് തെരഞ്ഞെടുപ്പ് കഴിയുംവരെ ഒഴിവാക്കി നല്‍കി.

സമദൂരം തുടരും | സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പില്‍ സമദൂര നിലപാട് തന്നെയാണ് എന്‍.എസ്.എസിനെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.

കണ്ണൂര്‍ വിസി ഉപദേശം ആരോഗ്യ വിസിയില്‍ തിരിഞ്ഞുകൊത്തി | ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. മോഹന്‍ കുന്നുമ്മലിനു ഗവര്‍ണര്‍ പുനര്‍ നിയനം നല്‍കി. സേര്‍ച്ച് കമ്മിറ്റിയെ പിന്‍വലിച്ചാണ് ഗവര്‍ണറുടെ നടപടി. കേരള സര്‍വകലാശാല വി.സിയുടെ ചുമതലയും ഇദ്ദേഹത്തിനാണ്. മോഹന്‍ കുന്നുമ്മലിനു പുനര്‍നിമനം നല്‍കിയതിനു പിന്നാലെ കേരള വി.സി. നിയമനത്തിനുള്ള പാനലുമായി മന്ത്രി ആര്‍ ബിന്ദു രാജ്ഭവനില്‍ എത്തി.

അധ്യാപക തസ്തിക നിയണ്ണയം 31ന് പൂര്‍ത്തിയാകും | സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഈ അധ്യായനവര്‍ഷത്തെ തസ്തിക നിര്‍ണ്ണം പൂര്‍ത്തിയാകന്‍ ദിവസങ്ങള്‍ ശേഷിക്കെ, 3211 തസ്തികള്‍ നഷ്ടമാകും. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 1410 എണ്ണവും എയ്ഡഡ് സ്‌കൂളുകളില്‍ നിന്നായി 1801 എണ്ണവും ഇല്ലാതാകും.

ദേശീയം

നിയുക്ത ചീഫ് ജസ്റ്റിസ് | സുപ്രീം കോടതി ചീഫ് ജസ്റ്റിസാായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നിയമിച്ച് രാഷ്ട്രപതിയുടെ വിഞ്ജാപനം ഇറങ്ങി. നവംബര്‍ 11ന് അദ്ദേഹം ചുമതല ഏല്‍ക്കും.

എക്‌സിറ്റ് പോളിന് വിലക്ക് | മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെയും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ലോക്‌സഭാ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളുടെയും എക്‌സറ്റിറ്റ് പോള്‍, സര്‍വേ ഫലങ്ങള്‍ നവംബര്‍ 20വരെ പ്രസിദ്ധീകരിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിലക്കി. നവംബര്‍ 13 മുതല്‍ 20നു വൈകുന്നേരം 6.30വരെയണ് വിലക്ക്.

കാശ്മീരില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യൂ | ജമ്മു കാശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഗുല്‍മാര്‍ഗില്‍ വ്യാഴാഴ്ച വൈകുന്നേരം സേനാവാഹനത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. സൈനിക ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന രണ്ടു ചുമട്ടു തൊഴിലാളികളും കൊല്ലപ്പെട്ടു. 72 മണിക്കൂറിനിടെ മേഖലയില്‍ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമമാണിത്.

വിദേശം

ട്രൂഡോയ്‌ക്കെതിരെ 24 എം.പിമാര്‍ | കാനഡ പ്രധാനമന്ത്രി ജസ്റ്റിസ് ട്രൂഡോ 28നകം രാജി വയ്ക്കണമെന്ന് ലിബറല്‍ പാര്‍ട്ടിയിലെ 24 എംപിമാര്‍ ആവശ്യപ്പെട്ടു.

കായിക ലോകം

ഇന്ത്യയ്ക്ക് ജയം | ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം. സ്‌കോര്‍ ഇന്ത്യ: 227 (44.3 ഓവര്‍). ന്യുസിലന്‍ഡ് 168 (40.4 ഓവറില്‍ ഓള്‍ഔട്ട്)

ന്യുസിലന്റിന്റെ കുരുക്കി സ്പിന്നര്‍മാര്‍ | ഏഴു വിക്കറ്റ് നേരിട വാഷിങ്ടണിന്റേയും മൂന്നു വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിന്റെയും ഓഫ് സ്പിന്‍ കുരുക്കില്‍ രണ്ടാം ടെസ്റ്റിന്റെ ദ്യ ഇന്നിംഗ്‌സില്‍ ന്യുസിലന്റ് 259ന് പുറത്ത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് രോഹിത് ശര്‍മ്മയുടെ (0) വിക്കറ്റ് നഷ്ടമായി. സ്‌കോര്‍ 16.

LEAVE A REPLY

Please enter your comment!
Please enter your name here