സംസ്ഥാനം

കാലാവസ്ഥ | പരക്കെ മഴയ്ക്കു സാധ്യത.

വാക് ശരമേറ്റു… എ ഡി എം ജീവാനൊടുക്കി | യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെ എത്തിയ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നടത്തിയ അഴിമതി ആരോപണം ഏറ്റുവാങ്ങിയ കണ്ണൂർ എ ഡി എം കെ നവീൻ ബാബു (55) വിനെ ക്വാട്ടേഴ്സിൻ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ പത്തനംതിട്ടയിൽ ചുമതല ഏൽക്കാൻ എത്തേണ്ട നവീനെ കാത്ത് പുലർച്ച ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ഭാര്യയും മക്കളും ഉണ്ടായിരുന്നു. എത്താത്തതിനാൽ കണ്ണൂരിൽ നടത്തിയ അന്വേഷണത്തിലാണ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടും പി പി ദിവ്യക്കെതിരെ പ്രതിഷേധം ഉയർത്തിയും രാജി ആവശ്യപ്പെട്ടും വൻ പ്രതിഷേധം തുടരുകയാണ്.

ഉപതെരഞ്ഞെടുപ് ചൂടിലേക്ക്  | വയനാട് ലോകസഭ, പാലക്കാട്, ചേലക്കര നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പുകൾ നവംബർ 13 ന് നടക്കും. വോട്ടെണ്ണൽ 23 ന്.

കോൺഗ്രസ് സ്ഥാനാർത്ഥികൾ | യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടും ആലത്തൂർ മുൻ എംപി രമ്യാ ഹരിദാസ് ചേലക്കരയിലും എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വയനാട്ടിലും കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കും.

കേരളത്തിൻ്റെ കടം 4.14 ലക്ഷം കോടി | കിഫ്ബിയുടെയും പെൻഷൻ കമ്പനിയുടെയും കടം തിരിച്ചടയ്ക്കാനുള്ള ബാധ്യത സംസ്ഥാന സർക്കാരിനാണ് . അതിനാൽ രണ്ടും സർക്കാർ കടമായി പരിഗണിക്കണമെന്ന നിലപാട് ആവർത്തിക്കുന്ന കൺട്രോൾ ആൻഡ് ഓഡിറ്റർ ജനറലിൻ്റെ റിപ്പോർട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചു.  സംസ്ഥാന സർക്കാരിൻ്റെ 2023 മാർച്ച് 31 വരെയുള്ള കടം 3.85 ലക്ഷം കോടി. കിഫ്ബി വഴി 5,109 കോടിയും സാമൂഹിക സുരക്ഷാ പെൻഷൻ കമ്പനി വഴി 2949 കോടിയും വായ്പയുണ്ട്.  വികസന പദ്ധതികൾക്ക് എടുക്കുന്ന വായ്പയുടെ 98 ശതമാനവും ചെലവാക്കുന്നത് വായ്പാ തിരിച്ചടവിനാണ്. എന്നു മാത്രവുമല്ല, ആകെ കടത്തിൻ്റെ 54 % അടുത്ത ഏഴു വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കേണ്ടതുണ്ട്.

ശബരിമല സ്പോട്ട് ബുക്കിംഗ് | തുലാമാസ പൂജകൾക്ക് ക്ഷേത്ര നട ഇന്ന് വൈകുന്നേരം 5 ന് തുറക്കും. മുൻ വർഷങ്ങളിൽ ഉണ്ടായിരുന്ന പോലെ ദർശനത്തിനുള്ള ബുക്കിംഗ് തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു.

ശബരിമലയിൽ നിന്ന് അജിത് കുമാറിനെ മാറ്റി |  ശബരിമല കോ ഓർഡിനേറ്റർ സ്ഥാനത്തു നിന്ന് എഡിജിപി എം ആർ അജിത് കുമാറിനെ മാറ്റി. പകരം എഡിജിപി എസ് ശ്രീജിത്തിന് ചുമതല നൽകി.

ജയസൂര്യയെ ചോദ്യം ചെയ്തു വിട്ടയച്ചു | ലൈംഗിക ആരോപണ കേസിൽ നടൻ ജയസൂര്യയെ ചോദ്യം ചെയ്തു വിട്ടയച്ചു.

ശ്രീനാഥ് ഭാസിയുടെ ഡ്രൈവിംഗ് ലൈസൻസ് | വണ്ടി ഓടിച്ച് അപകടമുണ്ടാക്കി ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയുടെ ലൈസൻസ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. റോഡ് നിയമ ബോധവൽക്കരണത്തിൽ പങ്കെടുക്കാനും ജോയിൻ്റ് ആർടിഒ സി ഡി അരുൺ ഉത്തരവിട്ടു.

വരുന്നു റോബോട്ടിക് സർജറി | അർബുദ ചികിത്സയിൽ തിരുവനന്തപുരം ആർസിസി, മലബാർ ക്യാൻസർ സെന്റർ എന്നിവിടങ്ങളിൽ ആരംഭിച്ച റോബോട്ടിക് സർജറി എല്ലാ സർക്കാർ മെഡിക്കൽ കോളജുകളിലേക്കും വ്യാപിപ്പിക്കും. ആദ്യം തിരുവനന്തപുരത്ത്.

ദേശീയം

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു | ജാർഖണ്ഡ്, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നവംബർ 13, 20 തീയതികളിൽ രണ്ട് ഘട്ടങ്ങളിലാണ് ജാർഖണ്ഡ് തെരഞ്ഞെടുപ്പ്. മഹാരാഷ്ട്രയിൽ 20 ന് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ 23 ന്.

4 ജഡ്ജിമാരെ ശിപാർശ ചെയ്തു | ജുഡീഷ്യൽ ഓഫീസർമാരായ കെ.വി.വിജയകുമാർ, എസ്. മുരളികൃഷ്ണ, ജോമ്പിൻ സെബാസ്റ്റ്യൻ, പി.വി ബാലകൃഷ്ണൻ എന്നിവരെ കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ സുപ്രീംകോടതി കൊളീജിയം ശിപാർശ ചെയ്തു.

പെരുമഴയിൽ മുങ്ങി | രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ ചെന്നൈ, ബംഗളൂരു നഗരങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ.

വിദേശം

ചന്ദ്രനിലേക്ക് ആളെ അയക്കാൻ |ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാനും ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള പദ്ധതി ചൈന പ്രഖ്യാപിച്ചു.

കായികം

ആദ്യ ടെസ്റ്റ് ഇന്ന് | ഇന്ത്യ ന്യൂസീലൻഡ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന് .

LEAVE A REPLY

Please enter your comment!
Please enter your name here