സംസ്ഥാനം

മഴ | എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത.

റിപ്പോർട്ട് ഇന്ന് നൽകിയേക്കും | എഡിജിപി എം. ആർ. അജിത് കുമാറിനെതിരെ നടത്തിയ അന്വേഷണ റിപ്പോർട്ട് ഡിജിപി ഇന്ന് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറും.

കെട്ടിട നികുതി കുടിശ്ശികയ്ക്ക് കൂട്ടുപലിശ ഇല്ല | തദ്ദേശ സ്ഥാപനങ്ങളിലെ കെട്ടിട നികുതി, വാടക കുടിശ്ശിക എന്നിവയ്ക്ക് കൂട്ടുപലിശ നിർത്തലാക്കും. ക്രമപലിശ മാത്രമേ ഈടാക്കുവെന്ന് മന്ത്രി എം.ബി രാജേഷ്.

സ്കൂൾ തുറന്നിട്ടും കസേരകൾ ഒഴിഞ്ഞു കിടക്കുന്നു | 226 ഹൈ സ്കൂളിനു പ്രഥമ അധ്യാപകരില്ല. 153 ഹയർ സെക്കൻ്ററി സ്കൂളിൽ പ്രിൻസിപ്പാൾ ഇല്ല. സ്കൂൾ തുറന്ന് 4 മാസം കഴിയുമ്പോഴത്തെ സ്ഥിതിയാണിത്. ആകെ 398 പ്രധാന തസ്തികളാണ് ഒഴിഞ്ഞു കിടക്കുന്നത്.

നടപടി തുടങ്ങി | ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജ്ജുൻ്റെ കുടുംബം നൽകിയ പരാതിയിൽ ലോറി ഉടമ മനാഫിനെതിരെ ചേവായൂർ പോലീസ് കേസെടുത്തു.

ഷൂട്ടിംഗിനിടെ ഏറ്റുമുട്ടി, നാട്ടാന സാധു കാടുകയറി | തെലുങ്ക് താരം വിജയ് ദേവരക്കൊണ്ട നായകനാകുന്ന സിനിമ ഷൂട്ടിംഗിനിടയിൽ അഭിനയിക്കാൻ എത്തിയ ആനകൾ ഏറ്റുമുട്ടി. തടത്താവിള മണികണ്ഠൻ പിന്നാലെ വന്നു കുത്തി. പിന്നാലെ ഭൂതത്താൻകെട്ട് ഫോറസ്റ്റ് സ്റ്റേഷന് സമീപത്തു നിന്ന് പുതുപ്പള്ളി സാധു കാടുകയറി. തിരച്ചിൽ തുടരുന്നു.

വിചാരണ കോടതി വിട്ടയച്ചവർ കുറ്റക്കാർ | കോഴിക്കോട് തുണേരി വെള്ളൂരിൽ ഡിവൈഎഫ്എ പ്രവർത്തകൻ ഷിബിൻ കൊല്ലപ്പെട്ട കേസിൽ വിചാരണ കോടതി വിട്ടയച്ച ഏഴുപേർ കുറ്റക്കാരെന്ന് ഹൈക്കോടതി. പ്രതികൾ മുസ്ലിം ലീഗ് പ്രവർത്തകരാണ്. 

റദ്ദാക്കി | സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട നടപടി ഹൈക്കോടതി റദ്ദാക്കി.

അഡി. സെക്രട്ടറിയെ പിരിച്ചു വിട്ടു | ഇടുക്കി മെഡിക്കൽ കോളജിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരിക്കെ ജോലി  വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയ പൊതു ഭരണ വകുപ്പ് അഡീ സെക്രട്ടറി കെ.കെ. ശ്രീലാലിനെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു.

ദേശീയം

മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു |ബസ്തർ മേഖലയിൽ സുരക്ഷാ സേനയുമായ ഉണ്ടായ ഏറ്റുമുട്ടലിൽ 28 ൽ അധികം മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു.

തിരുപ്പതി ലഡുവിൽ പ്രത്യേക അന്വേഷണം | തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പ് ആരോപണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് സുപ്രീം കോടതി.

പ്രായം കുറയ്ക്കുന്ന ടൈം മെഷീൻ | ഇസ്രായേലിൽ നിർമ്മിച്ച പ്രത്യേക ടൈം മെഷീൻ ഉപയോഗിച്ച് 40 വർഷം പ്രായം കുറയ്ക്കൽ വാഗ്ദാനത്തിൽ കുടുക്കി യുപിയിൽ ദമ്പതികൾ തട്ടിയത് 35 കോടി രൂപ. ഇവർ ഒളിവിലാണ്.

ആയുഷ് അധ്യാപകർക്ക് യോഗ്യതാ പരീക്ഷ | ആയൂർവേദം, സിദ്ധ, യുനാനി ഹോമിയോപ്പതി പഠന നിലവാരം മെച്ചപ്പെടുത്തുന്നതിൻ്റെ ഭാഗമായി അധ്യാപകരാകേണ്ടവർ യോഗ്യത പരീക്ഷയിൽ മികവു തെളിയിക്കണമെന്ന് ബന്ധപ്പെട്ട ദേശീയ കമ്മിഷനുകൾ തീരുമാനിച്ചു.

ജയശങ്കർ പാകിസ്ഥാനിലേക്ക് | ഇസ്‌ലാമാബാദിലെ ജിന്ന കൺവൻഷൻ സെൻ്ററിൽ 15, 16 തീയതികളിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ പങ്കെടുക്കും. 2015 നു ശേഷം ആദ്യമായിട്ടാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി പാകിസ്ഥാൻ സന്ദർശിക്കുന്നത്.

മകളെ കുറിച്ച് കോൾ, അമ്മയ്ക്ക് ഹൃദയാഘാതം | മകൾ സെക്സ് റാക്കറ്റിൻ്റെ പിടിയിലാണെന്ന സൈബർ തട്ടിപ്പ് സംഘത്തിൻ്റെ വാട്സ് ആപ്പ് കാളിനു പിന്നാലെ സ്കൂൾ അധ്യാപികയായ അമ്മ ഹൃദയാഘാതം വന്നു മരിച്ചു.

ആമസോൺ ഡെലിവറി പോസ്റ്റ് ഓഫീസ് വഴി | രാജ്യത്തെ എല്ലാ പിൻ കോഡുകളിലും ഡെലിവറി തപാൽ വകുപ്പ് വഴി എത്തും. ഇതിന് കരാർ ഒപ്പിട്ടു.

വിദേശം

ബെയ്റൂട്ടിൽ വീണ്ടും ബോംബിംഗ് | ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ ജനവാസ കേന്ദ്രങ്ങളിൽ വീണ്ടും ബോംബ് വർഷിച്ച് ഇസ്രായേൽ. ഹിസ്ബുള്ളയുടെ മേധാവിയാകുമെന്ന് കരുതപ്പെട്ടിരുന്ന ഹാഷിം സഫിയുദ്ദിനെ വധിച്ചതായി സ്ഥീരികരിക്കാത്ത റിപ്പോർട്ടുകൾ.

മാലദ്വീപ് പ്രസിഡൻ്റ് ഇന്ത്യയിലേക്ക് | അഞ്ച് ദിവസത്തെ സന്ദർശനത്തിനായി മാലദ്വീപ് പ്രസിഡൻറ് മുഹമ്മദ് മൂയ്സു നാളെ ഡൽഹിയിൽ എത്തും.

കായികം

ഇന്ത്യൻ വനിതകൾക്ക് തോൽവി | ട്വൻ്റി 20 വനിതാ ലോകകപ്പിലെ ആദ്യ മത്സരത്തിൽ കിവീസിനോട് 58 റൺസിന്  തോറ്റ് ടീം ഇന്ത്യ.

LEAVE A REPLY

Please enter your comment!
Please enter your name here