ന്യൂഡല്‍ഹി | ചികിത്സയ്ക്കിടെ വളര്‍ത്തുനായ ചത്തതോടെ ഉടമസ്ഥ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിച്ചിരുന്ന മൃഗഡോക്ടറെ ആക്രമിക്കുന്ന വീഡിയോ പുറത്തായി. സിസിടിവി ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയായില്‍ പ്രചരിക്കുന്നത്. സംഭവം നടന്നത് എവിടെയാണെന്ന് സ്ഥതീകരിക്കപ്പെട്ടിട്ടില്ല.

വനിതാ ഡോക്ടറുടെ മുടിയില്‍ പിടിച്ച് വലിച്ചുകൊണ്ടാണ് വളര്‍ത്തുനായയുടെ ഉടമ പ്രതികരിക്കുന്നത്. അടുത്തുനിന്നയാള്‍ ഇടപെട്ടാണ് ഡോക്ടറെ രക്ഷിക്കുന്നതും. ഞെട്ടിക്കുന്ന അക്രമം സോഷ്യല്‍മീഡിയായില്‍ വന്നതോടെ വെറ്ററിനറി പ്രൊഫഷണലുകളും മൃഗസ്‌നേഹികളിലും രംഗത്തെത്തി.പഗ് ഇനത്തില്‍ പെട്ട നായയാണ് ചത്തത്. ഒരു വനിതാ മൃഗഡോക്ടര്‍ ഉള്‍പ്പെടെ മൂന്ന് ഡോക്ടര്‍മാര്‍ ഒപ്പമുണ്ടായിരുന്നപ്പോള്‍, പഗ് ഓക്‌സിജന്‍ മാസ്‌കുമായി കിടക്കയില്‍ കിടക്കുന്നതായാണ് വീഡിയോയില്‍ കാണുന്നത്. പഗ്ഗിന്റെ ശ്വാസം നിലച്ചതോടെ ഉടമസ്ഥയായ സ്ത്രീ നിയന്ത്രണം വിട്ട് ഡോക്ടറുടെ മുടി വലിച്ച് ക്ലിനിക്കിനുള്ളിലിട്ട് തല്ലുന്നത് കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here