എൻ്റർടെയിൻമെൻ്റ് ഡസ്‌ക് I പോണ്ടിച്ചേരിയിലെ ഒരു കലാശാലയിൽ ഒന്നിച്ചു പഠിച്ച സുഹൃത്തുക്കൾ കുറച്ചു നാളുകൾക്കു ശേഷം കാമ്പസിൽ മടങ്ങിയെത്തുന്നു. കാമ്പസിലെ കണ്ടുമുട്ടുമ്പോൾ അവിടെ അരങ്ങേറുന്ന സംഭവങ്ങൾ കോർത്തിണക്കി മലയാളത്തിലെ ജനപ്രിയരായ ഒരു സംഘം യുവ അഭിനേതാക്കളെ അണിനിരത്തി നവാഗതനായ നിഖിൽ മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് മെൽകൗ പോണ്ടിച്ചേരി എന്ന് പേരിട്ടു.
നടൻമാരായ ദിലീപ്, സലിം കുമാർ എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെ ഈസ്റ്റർ ദിന മായ ഏപ്രിൽ അഞ്ചിനാണ് പേര് പുറത്തു വിട്ടത്. അരുൺ ഗോപി എക്‌സൈമെൻ്റ്& ജസ്റ്റിൻ ആൻ്റെ മാത്യു എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ആരുൺ ഗോപി, ജസ്റ്റിൻ മാത്യു എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.അർജ്ജുൻ അശോകൻ അൽത്താഫ് സലിം ബാലു വർഗീസ് ശരത് സഭ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൊട്ട രാജേന്ദ്രൻ പ്രശസ്ത സോഷ്യൽ മീഡിയാ താരം അന്നാമ്മ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ശ്രീലഷ്‌മി വിജയനാണ് നായിക.ദുബായിലും പോണ്ടിച്ചേരിയിലുമായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.









