തലശ്ശേരി | ആര്‍എസ്എസ് പ്രവര്‍ത്തകരായിരുന്ന വിജിത്ത്, സിനോജ് എന്നിവരെ 2010ല്‍ കൊലപ്പെടുത്തിയ കേസില്‍ ടി.പി. വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന കൊടി സുനി അടക്കം എല്ലാവരെയും തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) വെറുതെ വിട്ടു. 2010 മേയ് 28ന് രാവിലെ 11ന് ന്യൂമാഹി പെരിങ്ങാടി റോഡില്‍ കല്ലായില്‍വെച്ചാണ് ഈസ്റ്റ് പള്ളൂര്‍ പൂശാരിക്കോവിലിന് സമീപം മടോമ്മല്‍ക്കണ്ടി വിജിത്ത് (28), കുറുന്തോടത്ത് ഹൗസില്‍ ഷിനോജ് (29) എന്നിവര്‍ കൊല്ലപ്പെട്ടത്. മാഹി കോടതിയില്‍ ഹാജരായി തിരിച്ചുവരുമ്പോള്‍ ബൈക്ക് തടഞ്ഞുനിര്‍ത്തി ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ടി.പി. ചന്ദ്രശേഖരന്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരുള്‍പ്പെടെ 16 സിപിഎം പ്രവര്‍ത്തകരായിരുന്നു കേസിലെ പ്രതികള്‍. രണ്ട് പ്രതികള്‍ സംഭവശേഷം മരിച്ചു. കേസിന്റെ വിചാരണയ്ക്ക് എത്തിച്ചപ്പോള്‍ സുനി ഹോട്ടലിലെ പാര്‍ക്കിംഗ് സ്ഥലത്ത് സഹതടവുകാരോടൊപ്പം മദ്യപിക്കുന്ന സിസിടിവി ദൃശ്യം വിവാദമായിരുന്നു.

all-acquitted in new mahi double murder case verdict

LEAVE A REPLY

Please enter your comment!
Please enter your name here