ന്യൂഡൽഹി | കോൺഗ്രസിൻ്റെ പ്രതീക്ഷകളെ അവിസ്മരണീയമാം വിധത്തിൽ തല്ലിക്കെടുത്തി ഹരിയാനയിൽ ബി.ജെ.പി ഹാട്രിക് നേടുമോ? ജമ്മു കാശ്മീരിൽ ഇന്ത്യ സംഖ്യം മുന്നിലാണ്. എന്നാൽ ഗവർണറുടെ ‘പവറിൽ ‘ ആശങ്കപ്പെടേണ്ട സാഹചര്യവുമുണ്ട്.

90 സീറ്റുകളുള്ള ഹരിയാനയിൽ കോൺഗ്രസ് തുടക്കത്തിൽ കേവല ഭൂരിപക്ഷത്തിലേക്ക് എത്തുമെന്ന രീതിയിൽ ലീഡ് ചെയ്തു. എന്നാൽ വളരെ പെട്ടെന്നാണ് ഏവരെയും ഞെട്ടിച്ച് ബിജെപി ലീഡ് ഉയർത്തി തുടങ്ങിയത്. 49 – 35 നിലയിലാണ് ഏതു നിമിഷവും മാറാവുന്ന രീതിയിലുള്ള ബി.ജെ.പി കോൺഗ്രസ് ലീഡ് നില. ബിജെപി പാളയത്തിൽ സർക്കാർ രൂപീകരണത്തിനുള്ള തിരക്കിട്ട നീക്കങ്ങൾ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. വൈകിട്ട് പാർട്ടി ജനറൽ സെക്രട്ടറിമാരുടെ അടിയന്തര യോഗം ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ വിളിച്ചു ചേർത്തിട്ടുണ്ട്.

ജമ്മു കശ്മീരിൽ നാഷനൽ കോൺഫറൻസിന്റെ കൈപിടിച്ച് ഇന്ത്യ സഖ്യമാണ് മുന്നിൽ. നാഷനൽ കോൺഫറൻസ് 40 സീറ്റിലും ബിജെപി 28 സീറ്റിലും മുന്നിലാണ്. കോൺഗ്രസ് 10 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. എൻസിയുടെ ഒമർ അബ്ദുല്ല മത്സരിച്ച രണ്ടിടങ്ങളിലും മുന്നിലാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here