തിരുവനന്തപുരം | തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശസ്ത്രക്രിയകള്‍ വൈകുന്നതിനെക്കുറിച്ച് വിമര്‍ശനം ഉന്നയിച്ച് ഡോക്ടര്‍ ഹാരിസ് രംഗത്തുവന്നതോടെ ഉപകരണങ്ങള്‍ എത്തിച്ച് സര്‍ക്കാര്‍. അധികൃതരുടെ അശ്രദ്ധയാണ് പല ശസ്ത്രക്രിയകളും മാറ്റിവയ്ക്കാന്‍ കാരണമായതെന്നും, രോഗികള്‍ക്ക് സമയബന്ധിതമായ വൈദ്യസഹായം ലഭിക്കുന്നില്ലെന്നുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഇന്ന് ലാത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങള്‍ ഒടുവില്‍ ഹൈദരാബാദില്‍ നിന്നാണ് വിമാനത്തില്‍ എത്തിച്ചത്. മാറ്റിവച്ച ശസ്ത്രക്രിയകള്‍ പുനരാരംഭിക്കും.
യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന്റെ വിമര്‍ശനത്തോടെ ആരോഗ്യരംഗത്ത് നടക്കുന്ന അനാസ്ഥ പുറത്തായി. ശസ്ത്രക്രിയാ ഉപകരണങ്ങളുടെ കുറവും ഭരണപരമായ വീഴ്ചകളും പരസ്യമായി എടുത്തുകാണിച്ചായിരുന്നൂ ഡോ. ഹാരിസ് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടത്. പിന്നേട് പോസ്റ്റ് പിന്‍വലിച്ചെങ്കിലും ഡോ. ഹാരിസ് വിമര്‍ശനത്തില്‍ ഉറച്ചുനിന്നു. മാര്‍ച്ച് മാസത്തില്‍ തന്നെ ഡോ. ഹാരിസ് ചിറക്കല്‍ ഓര്‍ഡര്‍ നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്.