എന്തിനും ഏതിനും ഗൂഗിളിനെ (സെര്‍ച്ച് എഞ്ചിന്‍) ആശ്രയിച്ചിരുന്നവര്‍ക്ക് എ.ഐ തുറന്നുകൊടുത്തത് വിശാലമായ ലോകമാണ്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ സമഗ്ര മേഖലയിലും എ.ഐ ആധിപത്യം ഉറപ്പിക്കാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ അതിവേഗം മാറുകയാണ്. അതിന്റെ തുടര്‍ച്ചയെന്നോണം ആരോഗ്യമേഖലയിലും എഐ എത്തിയിരിക്കുകയാണ്.

ഡോക്ടറും രോഗിയും തമ്മിലുള്ള സംഭാഷണം കൃത്യമായി അതേസമയത്ത് രേഖപ്പെടുത്തുക, ടാസ്‌കുകള്‍ ഓട്ടോമേറ്റ് ചെയ്യുക, പലഭാഷകളിലും പിന്തുണയ്ക്കുക തുടങ്ങി സൗകര്യങ്ങളൊരുക്കി ആരോഗ്യമേഖലയില്‍ തങ്ങളുടെ എ.ഐ അസിസ്റ്റ് മൈക്രോസോഫ്റ്റ് അവതരിപ്പിച്ചു. മൈക്രോസോഫ്റ്റ് ക്ലൗഡ് ഫോര്‍ ഹെല്‍ത്ത്‌കെയറിന്റെ ഭാഗമായിട്ടാണ് ഡ്രാഗണ്‍ കോ പൈലറ്റ് ലഭ്യമാക്കിയിട്ടുള്ളത്. ക്ലിനിക്കല്‍ ഡോക്യൂമെന്റേഷന്‍, ഉപരിതല വിവരങ്ങള്‍, ജോലികള്‍ ഓട്ടോമേറ്റ് ചെയ്യല്‍ എന്നിവ കാര്യക്ഷമമാക്കാന്‍ ക്ലിനിക്കുകളെ ആരോഗ്യ സംരക്ഷണ വ്യവസായത്തിലെ ആദ്യത്തെ ഏകീകൃത വോയ്‌സ് എ.ഐ അസിസ്റ്റന്റ് ഡ്രാഗണ്‍ കോപൈലറ്റ് പ്രാപ്തരാക്കുമെന്നാണ് മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നത്.

2021 ല്‍ 1600 കോടി ഡോളര്‍ ചിലവിട്ടു മൈക്രോസോഫ്റ്റ് സ്വന്തമാക്കിയ നുവാന്‍സ് എന്ന എ.ഐ. വോയിസ് കമ്പനിയില്‍ നിന്നുള്ള സാങ്കേതിക വിദ്യായാണ് ഡ്രാഗണ്‍ കോപൈലറ്റില്‍ മൈക്രോസോഫ്റ്റ് ഉപയോഗിച്ചിട്ടുള്ളത്. ഡിഎംഒയുടെ വിശ്വസനീയമായ സ്വാഭാവിക ഭാഷാ വോയ്‌സ് ഡിക്‌റ്റേഷന്‍ കഴിവുകളും ഡിഎഎക്‌സിന്റെ ആംബിയന്റ് ലിസണിംഗ് കഴിവുകളും, ഫൈന്‍ട്യൂണ്‍ ചെയ്ത ജനറേറ്റീവ് എഐ, ഇതില്‍ കൊണ്ടുവന്നിട്ടുണ്ട്. വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്ന് മെഡിക്കല്‍ വിവരങ്ങള്‍ കണ്ടെത്തി ഉപയോഗിക്കാന്‍ ഇതിലുടെ ഡോക്ടര്‍മാര്‍ക്ക് എളുപ്പത്തില്‍ സാധിക്കുമെന്നാണ് മൈക്രോ സോഫ്റ്റ് അവകാശപ്പെടുന്നത്. രോഗികളെ കൂടുതല്‍ ശ്രദ്ധിക്കാന്‍ എ.ഐ ഡോക്ടര്‍മാരെ സഹായിക്കുമെന്ന് കരുതുന്നുവെന്നാണ് മൈക്രോസോഫ്റ്റ് ഹെല്‍ത്ത് ആന്‍ഡ് ലൈഫ് സയന്‍സ് സൊല്യൂഷന്‍സ് ആന്‍ഡ് പ്ലാറ്റ്‌ഫോംസിന്റെ കോര്‍പറേറ്റ് വൈസ് പ്രസിഡന്റ് ജോ പെട്രോ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here