തിരുവനന്തപുരം | ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം.എം. മണി ഐസിയുവില്‍ തുടരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് എം.എം.മണി ഐസിയുവില്‍ തുടരുന്നത്. എംഎം മണിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസിന് എത്തിയ എംഎം മണിയെ ഇന്നലെയാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മധുരയിലെ അപ്പോളോ ആശുപത്രിയില്‍പ്രവേശിപ്പിച്ചത്.