ന്യൂഡല്‍ഹി | ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയ്ന്‍ വോണ്‍ മരണപ്പെട്ടതിന് കാരണം ഇന്ത്യന്‍ നിര്‍മ്മിത ലൈംഗിക ഉത്തേജക മരുന്നെന്ന് ആരോപണം. മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് തായ്‌ലണ്ടിലെ ഒരു ഹോട്ടല്‍റൂമിലായിരുന്നു ഷെയ്ന്‍ വോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമിത അളവില്‍ ലൈംഗിക ഉത്തേജക മരുന്ന് കഴിച്ചതോടെ ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണം. പക്ഷേ വോണ്‍ കഴിച്ചത് ഇന്ത്യന്‍ നിര്‍മ്മിത ലൈംഗികഉത്തേജക മരുന്നുകളാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഉദ്ധാരണശേഷിക്കുറവുള്ളവര്‍ ഉപയോഗിക്കുന്നതാണ് കാമാഗ്രയെന്നും വയാഗ്രയിലേതിന് സമാനമായ ഘടകങ്ങളാണ ്ഇതിലുമുള്ളതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

2022 മാര്‍ച്ചിലാണ് തായ്‌ലന്‍ഡിലെ ഒരു ഹോട്ടല്‍ മുറിയില്‍ ഹൃദയാഘാതത്തെ തുടന്ന് വോണിനെമരിച്ച നിലയില്‍ കണ്ടെത്തിയത്. വോണിന്റെ മുറിയില്‍ എത്തുമ്പോള്‍ രക്ത ഛര്‍ദ്ദിച്ച നിലയിലാണ്അദ്ദേഹത്തെ കണ്ടെത്തുന്നത്. സമീപത്തായി കാമാഗ്രയുടെ ബോട്ടിലും കണ്ടെത്തിയിരുന്നു. എന്നാല്‍ മുകളില്‍നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്ന് അത് അവിടെ നിന്ന് മാറ്റുകയായിരുന്നുവെന്നും ഇപ്പോള്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. കാമാഗ്ര എന്ന ലൈംഗിക ഉത്തേജക മരുന്നാണ് വോണിന്റെ മൃതദേഹത്തിന് സമീപം കണ്ടെടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here