ചൂട് വര്‍ദ്ധിക്കുന്നതും ആ ചുടില്‍ തുടര്‍ച്ചയായി ജീവിക്കുന്നതും പ്രായമായവരില്‍ വാര്‍ദ്ധക്യ പ്രക്രിയ വേഗത്തിലാക്കുമെന്ന് പഠന റിപ്പോര്‍ട്ട്. അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നത് ആരോഗ്യപരമായ പല ആശങ്കകള്‍ക്കും വഴി തുറന്നിട്ടുണ്ട്.
സയന്‍സ് അഡ്വാന്‍സസ് മാസിക പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ചൂടുള്ള ദിവസങ്ങള്‍ കൂടുതലുള്ള അയല്പക്കങ്ങളില് താമസിക്കുന്ന അമേരിക്കക്കാരുടെ ശരീരം, തണുപ്പില്‍ താമസിക്കുന്ന അവരുടെ സമപ്രായക്കാരുടെ ശരീരത്തേക്കാള്‍ വേഗത്തില്‍ ക്ഷയിക്കുന്നതായി കണ്ടെത്തി. യുഎസ്സി ലിയോനാര്‍ഡ് ഡേവിസ് സ്കൂളിലെ ജെറോന്റോളജിയിലെ ഗവേഷകരാണ് 56 വയസിനു മുകളില്‍ പ്രായമുള്ള 3600 പേരെ ഉള്‍പ്പെടുത്തി പഠനം നടത്തിയത്.
ഒരു വര്‍ഷത്തിന്റെ പകുതിയോളം 26.6 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ ചൂടുള്ള പ്രദേശങ്ങളില്‍ ജീവിക്കുന്നവരില്‍ ചൂട് കൂറഞ്ഞ മേഖലകളില്‍ ജീവിക്കുന്നവരെക്കാള്‍ 14 മാസം കൂടുതല്‍ ജൈവിക വാര്‍ധക്യം അനുഭവപ്പെടുമെന്ന് പഠനം പറയുന്നു. ഇതിനു കാരണമാകുന്ന ഘടകങ്ങളും പ്രതിവിധികളും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകര്‍.