Health Roundup
ഒരു ദിവസം മുഴുവന്‍ നശിപ്പിക്കാന്‍ ഒരു ചെറിയ തലവേദന തന്നെ ധാരാളം. തലവേദനയ്ക്ക് സമ്മര്‍ദ്ദം, നിര്‍ജ്ജലീകരണം, വിശപ്പ്, സൈനസ്, ഉറക്ക പ്രശ്‌നങ്ങള്‍, തുടര്‍ച്ചയായി സ്‌ക്രീനില്‍ നോക്കുന്നത്, തെറ്റായ രീതിയില്‍ ഇരിക്കുന്നത് തുടങ്ങി നിരവധി കാരണങ്ങളുണ്ടാകാം. എന്നാല്‍ ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് തലവേദനയ്ക്ക് ആശ്വാസം പകരും.
വാഴപ്പഴം

വിശപ്പ് മൂലമുണ്ടാകുന്ന തലവേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍, നിങ്ങള്‍ക്ക് വാഴപ്പഴം കഴിക്കാം. ഇതില്‍ ധാരാളം നാരുകള്‍ കാണപ്പെടുന്നു. നാരുകള്‍ ദഹനത്തെ മന്ദീഭവിപ്പിക്കുകയും നിങ്ങളെ കൂടുതല്‍ നേരം വയറു നിറഞ്ഞതായി നിലനിര്‍ത്തുകയും ചെയ്യുന്നു. നാരുകള്‍ ദഹനവ്യവസ്ഥയെ നിയന്ത്രിക്കുകയും വയറിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് കരുതപ്പെടുന്നു. മൈഗ്രെയ്ന്‍ ഉള്‍പ്പെടെയുള്ള നാഡീവ്യവസ്ഥാ പ്രശ്നങ്ങള്‍ക്കുള്ള സാധ്യതയും ഇത് കുറയ്ക്കുന്നു.
പുതിന ചായ

തലവേദന ഒഴിവാക്കാന്‍, പുതിന ചായയും കുടിക്കാം. പുതിന ചായ തലവേദന കുറയ്ക്കുകയും ഉന്മേഷം നല്‍കുകയും ചെയ്യും. പുതിനയില്‍ അടങ്ങിയിരിക്കുന്ന മെന്തോളിന് വേദന ശമിപ്പിക്കുന്ന ഗുണങ്ങളുണ്ട്.
കഫീന്‍ അടങ്ങിയ ഭക്ഷണപാനീയങ്ങള്‍
ചായയും കാപ്പിയും കുടിച്ചതിന് ശേഷം പലര്‍ക്കും തലവേദന വരാറുണ്ടെങ്കിലും, പലര്‍ക്കും അതില്‍ നിന്ന് ആശ്വാസം ലഭിക്കുന്നു. കഫീന്‍ തലച്ചോറിലെ രക്തക്കുഴലുകളെ സങ്കോചിപ്പിക്കും. എന്നാല്‍ നിങ്ങള്‍ എല്ലാ ദിവസവും കഫീന്‍ കഴിക്കുകയും പെട്ടെന്ന് ഒരു ദിവസം അത് നിര്‍ത്തുകയും ചെയ്താല്‍, രക്തക്കുഴലുകള്‍ ഗണ്യമായി വികസിക്കുകയും അത് തലവേദനയിലേക്ക് നയിക്കുകയും ചെയ്യും.
തണ്ണിമത്തന്‍

നിര്‍ജ്ജലീകരണം മൂലമുണ്ടാകുന്ന തലവേദനയ്ക്ക്, തണ്ണിമത്തന്‍ കഴിക്കുന്നത് പ്രയോജനം ചെയ്യും. തണ്ണിമത്തനില്‍ 90 ശതമാനം വെള്ളവും അടങ്ങിയിട്ടുണ്ട്, ഇത് നിര്‍ജ്ജലീകരണത്തില്‍ നിന്ന് സംരക്ഷിക്കുന്നു. ഇത് ശരീരത്തിലെ ജലത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കും.
പയര്‍വര്‍ഗ്ഗങ്ങള്‍
കടല, കറുത്ത പയര്‍ തുടങ്ങിയ പയര്‍വര്‍ഗ്ഗങ്ങള്‍ നല്ലൊരു ഓപ്ഷനാണ്. ഇവയില്‍ നാരുകളും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്. മൈഗ്രെയിനുകളുടെയും തലവേദനയുടെയും തീവ്രത തടയാനോ കുറയ്ക്കാനോ സഹായിക്കുന്ന ഒരു ധാതുവായ മഗ്‌നീഷ്യം ബീന്‍സില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
ധാന്യങ്ങള്‍

ക്വിനോവ, ബ്രൗണ്‍ റൈസ് അല്ലെങ്കില്‍ ഓട്‌സ് പോലുള്ള ധാന്യങ്ങള്‍ വിശപ്പുകൊണ്ടുള്ള തലവേദന മാറാന്‍ ഗുണം ചെയ്യും. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുകയും സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. ധാന്യങ്ങള്‍ നാരുകളുടെ മികച്ച ഉറവിടമാണ്, ഇത് കാര്‍ബോഹൈഡ്രേറ്റുകളുടെ ദഹനത്തെയും ആഗിരണത്തെയും മന്ദഗതിയിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.