ഇന്ന് ഭൂരിഭാഗം ആളുകളും ഉറക്കമില്ലായ്മയാല്‍ ബുദ്ധിമുട്ടുന്നവരാണ്. ശരീരത്തിന്റെയും മനസ്സിന്റെയും മികച്ച പ്രവര്‍ത്തനത്തിന് രാത്രിയില്‍ കുറഞ്ഞത് ആറ് മണിക്കൂര്‍ ഉറക്കം ആവശ്യമാണ്. സ്വാഭാവികമായും മികച്ച ഉറക്കത്തെ പിന്തുണയ്ക്കുന്നതിനും ഉറക്കമില്ലായ്മ നിയന്ത്രിക്കുന്നതിനും സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

  1. മുട്ടകള്‍

മുട്ടയില്‍ മെലറ്റോണിന്‍ അടങ്ങിയിട്ടുണ്ട്. ഇത് ഉറക്ക നിയന്ത്രണത്തിന് നിര്‍ണായകമായ ഒരു ഹോര്‍മോണാണ്. വൈകുന്നേരത്തെ ഭക്ഷണത്തിലോ ലഘുഭക്ഷണമായോ മുട്ട ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്റെ സ്വാഭാവിക ഉറക്ക സംവിധാനങ്ങളെ പ്രേരിപ്പിക്കാന്‍ സഹായിക്കും.

  1. ചെറി

ഉറക്കവും ഉണര്‍വും നിയന്ത്രിക്കുന്ന ഹോര്‍മോണായ മെലറ്റോണിന്റെ സ്വാഭാവിക ഉറവിടമാണ് ചെറി. സമ്മര്‍ദ്ദമോ ഉത്കണ്ഠയോ കാരണം ഉറക്കം നഷ്ടപ്പെടുന്നവര്‍ക്ക്, രാത്രിയില്‍ ചെറിപ്പഴം കഴിക്കുന്നതോടെ ഒരു ഗ്ലാസ് ചെറി ജ്യൂസ് കഴിക്കുന്നതോ ഉറക്കത്തെ സഹായിക്കും.

  1. വാഴപ്പഴം

വാഴപ്പഴം ഉറക്കത്തിന് അനുകൂലമായ പഴമായി കണക്കാക്കപ്പെടുന്നു. ഉറങ്ങുന്നതിനുമുമ്പ് മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിവയാല്‍ സമ്പന്നമായ വാഴപ്പഴം കഴിക്കുന്നത് സമാധാനപരമായ രാത്രി വിശ്രമത്തിന് കാരണമാകും.

  1. അവോക്കാഡോ

മഗ്‌നീഷ്യം സമ്പുഷ്ടമായ അവോക്കാഡോ നാഡീവ്യവസ്ഥയെ നിയന്ത്രിക്കാനും പേശികളെ വിശ്രമിക്കാനും സഹായിക്കുന്നു. ഇവ രണ്ടും മികച്ച ഉറക്കത്തിന് അത്യാവശ്യമാണ്. പതിവായി ഉറക്ക അസ്വസ്ഥതകള്‍ അനുഭവിക്കുന്നവര്‍ക്ക് അവോക്കാഡോ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണം ചെയ്യും.

  1. ബദാം

ബദാം മികച്ച ഉറക്കത്തിനുള്ള മറ്റൊരു മികച്ച ഭക്ഷണക്രമമാണ്. ശരീരത്തിലെ മെലറ്റോണിന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്ന മഗ്‌നീഷ്യം, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് ഇവ.

  1. മഞ്ഞള്‍ ചേര്‍ത്ത പാല്‍
    ഒരു ഗ്ലാസ് ചൂടുള്ള പാലില്‍ ഒരു നുള്ള് മഞ്ഞള്‍ ചേര്‍ക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായകരമാണ്. മഞ്ഞളിലെ കുര്‍ക്കുമിന്‍, വീക്കം കുറയ്ക്കുകയും നാഡീവ്യവസ്ഥയെ ശാന്തമാക്കുകയും ചെയ്യുന്നതിലൂടെ മികച്ച ഉറക്കം പ്രോത്സാഹിപ്പിക്കും. ഉറങ്ങുന്നതിനുമുമ്പ് മഞ്ഞള്‍ ചേര്‍ത്ത ഒരു ഗ്‌ളാസ് പാല്‍ കുടിക്കുന്നത് ഉറക്കത്തിന് ഉത്തമമാണ്.
  2. കിവി

സെറോടോണിന്‍, ഫോളേറ്റ്, വിറ്റാമിനുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ്. രാത്രിയില്‍ രണ്ട് കിവി പഴം കഴിക്കുന്നത് ഉറക്കത്തിന്റെ ദൈര്‍ഘ്യവും ഗുണനിലവാരവും മെച്ചപ്പെടുത്തുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. തലച്ചോറിലെ ഉറക്കത്തിന് കാരണമാകുന്ന രാസവസ്തുക്കളെ നിയന്ത്രിക്കാന്‍ കിവിക്ക് കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here