തിരുവനന്തപുരം: സിപിഐഎമ്മിലെ പ്രമുഖന്‍ നാളെ തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തുമെന്ന് പി.വി. അന്‍വര്‍. ഇതുസംബന്ധിച്ച വാര്‍ത്താ സമ്മേളനം നാളെ കോട്ടയത്ത് നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചുങ്കത്തറയില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായതിന് പിന്നാലെയാണ് അന്‍വറിന്റെ പ്രഖ്യാപനം. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് എല്‍ഡിഎഫിന് ഭരണം നഷ്ടമായത്. ഒമ്പതിനെതിരെ പതിനൊന്ന് വോട്ടുകള്‍ക്കാണ് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം പാസായത്.
അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിന് മുമ്പ് ചുങ്കത്തറ പഞ്ചായത്തില്‍ വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. അതിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പം അവിടെയെത്തിയ പി. വി അന്‍വറിനെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കടയില്‍ പൂട്ടിയിട്ടു. പിന്നേട് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്നാണ് അന്‍വറിനെ രക്ഷപ്പെടുത്തിയത്. ഇതിനു പിന്നാലെയാണ് അന്‍വര്‍ ഈ പ്രഖ്യാപനം നടത്തിയത്.