തൃശൂര്‍ | ചാലക്കുടിയിലെ ഹാര്‍ഡ്വെയര്‍ കടയില്‍ വന്‍ തീപിടുത്തം. ചാലക്കുടി നോര്‍ത്ത് ജങ്ഷനിലെ ഊക്കന്‍സ് പെയിന്റ് കടയിലാണ് തീപിടിത്തമുണ്ടായത്. പെയിന്റ് കടയും ഗോഡൗണും ചേര്‍ന്ന ഭാഗത്താണ് തീ പടര്‍ന്നത്. ഇന്ന് രാവിലെ 8:30 നാണ് സംഭവം. കട ഒരു ഗ്യാസ് ഗോഡൗണിന് അടുത്താണ്. ഗോഡൗണില്‍ നിന്ന് സിലിണ്ടറുകള്‍ മാറ്റി. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്. സ്ഥാപനത്തില്‍ സൂക്ഷിച്ചിരുന്ന സ്റ്റോക്കിന് തീപിടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം.