തിരുവനന്തപുരം/കാഞ്ഞങ്ങാട്: സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31നു തുടങ്ങും. ഏപ്രില്‍ 29 വരെയാണ് പരീക്ഷാക്രമം തയാറാക്കിയിരിക്കുന്നതെന്ന് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. മാര്‍ച്ച് 21 മുതല്‍ 25 വരെയാണ് എസ്എസ്എല്‍സി മോഡല്‍ പരീക്ഷ. പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകള്‍ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെ നടക്കും. പ്ലസ്ടു മോഡല്‍ പരീക്ഷ മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 21 വരെയും നടക്കും. എസ്എസ്എല്‍സി – ഐടി പ്രാക്റ്റിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 10 മുതല്‍ 19 വരെ നടക്കും. പ്ലസ് ടു പ്രാക്റ്റിക്കല്‍ പരീക്ഷ ഫെബ്രുവരി 21ന് തുടങ്ങി മാര്‍ച്ച് 15ന് അവസാനിക്കും. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രാക്റ്റിക്കല്‍ പരീക്ഷ ഫെബ്രുവരി 15ന് ആരംഭിച്ച് മാര്‍ച്ച് 15ന് അവസാനിക്കുമെന്നും മന്ത്രി അറിയിച്ചു.