തിരുവനന്തപുരം | പ്ലസ് ടൂ, വി.എച്ച്.എസ്.ഇ. പരീക്ഷയില്‍ ഇക്കൊല്ലം 2,94888 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി.78.69 ശതമാനമാണ് രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ വിജയ ശതമാനം. 3,73755 പേരാണ് ഇക്കുറി ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. കഴിഞ്ഞ വര്‍ഷം 82.95ശതമാനമായിരുന്നു പ്ലസ് ടു പരീക്ഷയിലെ വിജയം. സേ പരീക്ഷയുടെ വിജ്ഞാപനവും ഇന്ന് തന്നെ പുറത്തിറക്കും.
ഹയര്‍ സെക്കന്‍ഡറിയില്‍ 100% വിജയം നേടിയവയില്‍ 7 സര്‍ക്കാര്‍ സ്‌കൂളുകള്‍ മാത്രം. വിജയം കുറഞ്ഞതിനെപ്പറ്റി രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി വി.ശിവന്‍കുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കി. വിഎച്ച്എസ്ഇ പരീക്ഷ എഴുതിയ 27586 വിദ്യാര്‍ഥികളില്‍ 19702 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. വിജയശതമാനം 71.42. കഴിഞ്ഞ വര്ഞഷം ഇത് 78.39% ആയിരുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 6.97% കുറവാണ് ഇത്തവണ ഉണ്ടായത്. എച്ച്എസ്എസ്, വിഎച്ച്എസ്എസ് സേ പരീക്ഷകള്‍ക്ക് 13 വരെ അപേക്ഷിക്കാം. പുനര്‍മൂല്യനിര്‍ണയം, ഫോട്ടോകോപ്പി, സൂക്ഷ്മ പരിശോധന എന്നിവയ്ക്ക് 14 വരെയും അപേക്ഷ നല്‍കാം. ജൂണ്‍ 12 മുതല്‍ 24 വരെ സേ പരീക്ഷ നടക്കും.