തിരുവനന്തപുരം| നേരത്തെ, അതായത് 2004 വരെ സ്‌കൂളിലെ പത്തുവരെയുള്ള ക്ലാസുകളില്‍ എഴുത്തു പരീക്ഷ മാത്രമാണ് ഉണ്ടായിരുന്നത്. ഓരോ വിഷയത്തിലും 33 ശതമാനം മാര്‍ക്ക് കിട്ടിയാലേ ജയിക്കൂ. 12 വിഷയങ്ങള്‍, ആകെയുള്ള 600 മാര്‍ക്കില്‍ 210 കിട്ടണം ജയിച്ചവരുടെ പട്ടികയില്‍ പേരു വരണമെങ്കില്‍.
2005 ല്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് ഈ സമ്പ്രദായം മാറ്റിയത്. മാര്‍ക്കിന്റെ പേരില്‍ കുട്ടികള്‍ക്കുണ്ടാകുന്ന മത്സര സമ്മര്‍ദം ഒഴിവാക്കുകയെന്ന ലക്ഷ്യം ഉയര്‍ത്തി ഗ്രേഡ് സമ്പ്രദായം നടപ്പാക്കി. നിരന്തര മൂല്യനിര്‍ണയത്തിനു മാര്‍ക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.
നിരന്തര മൂല്യനിര്‍ണയത്തിലൂടൈ സ്‌കൂള്‍ തലത്തില്‍ നല്‍കുന്ന 20 ശതമാനം മാര്‍ക്ക് കൂടി ചേര്‍ത്താണ് ഉപരിപഠനത്തിന് യോഗ്യത നേടേണ്ട 30 ശതമാനം കണക്കാക്കുന്നത്. നിരന്തര മൂല്യനിര്‍ണയത്തിലെ 20 ശതമാനം മാര്‍ക്ക് മിക്ക വിദ്യാര്‍ത്ഥികള്‍ക്കും പുര്‍ണമായും ലഭിക്കാറുണ്ട്. ബാക്കി 10 മാര്‍ക്ക് എഴുതി നേടിയാല്‍ മതിയെന്നതാണ് നിലവിലെ സ്ഥിതി.
ഇതാകട്ടെ, കടുത്ത നിലവാത തകര്‍ച്ചയ്ക്കു കാരണമാകുന്നുവെന്ന വിമര്‍ശനമാണ് ഉയരുന്നത്. സ്വന്തം പേര് തെറ്റുകൂടാതെ എഴുതാന്‍ അറിയാത്തവര്‍ പോലും എല്ലാ വിഷയത്തിനും എസ്.എസ്.എല്‍.സിയില്‍ എ പ്ലസ് നേടുന്നുവെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരാമര്‍ശവും ഇതിനോട് ചേര്‍ത്തു വായിക്കാം.
ഇതിനു അടുത്ത വര്‍ഷം മുതല്‍ മാറ്റം വരും. എഴുത്തുപരീക്ഷയില്‍ ഓരോ വിഷയത്തിനും കുറഞ്ഞത് 30 ശതമാനം മാര്‍ക്ക് നേടുന്നവര്‍ക്ക് ഉപരിപഠന യോഗ്യത നല്‍കിയാല്‍ മതിയെന്ന നിലപാടിലേക്ക് സര്‍ക്കാരും എത്തിച്ചേര്‍ന്നിട്ടുണ്ട്. എസ്.എസ്.എല്‍.സി. ഫലപ്രഖ്യാനത്തിനിടെ, മന്ത്രി വി.ശിവന്‍കുട്ടി ഇക്കാര്യം പരാമര്‍ശിച്ചെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഒമ്പതുവരെ മാര്‍ക്ക് പരിഗണിക്കാതെയുള്ള ജയിപ്പിക്കലിലും മാറ്റം വരുമെന്നാണ് ലഭിക്കുന്ന വിവരം.
പുതിയ പരിഷ്‌കരണത്തിലും നിരന്തര മൂല്യനിര്‍ണയം ഉണ്ടാകും. എന്നാല്‍, ഇതിനൊപ്പം 40 മാര്‍ക്കിന്റെ ്എഴുത്തു പരീക്ഷയ്ക്ക് 80 മാര്‍ക്കും 80 മാര്‍ക്കിന്റേതില്‍ 24 ഉം വിദ്യാര്‍ത്ഥി നേടിയിരിക്കണം. ഹയര്‍ സെക്കന്‍ഡറിയില്‍ എഴുത്തു പരീക്ഷയ്ക്ക് 30 ശതമാനം മാര്‍ക്കാണ് യോഗ്യത നേടാന്‍ വേണ്ടത്. ഇതേ മാതൃകയാകും താഴേയ്ക്കുളള ക്ലാസുകളിലേക്കും അവലമ്പിക്കുക.