കൊച്ചി | ഐഎച്ച്ആര്‍ഡി താല്‍ക്കാലിക ഡയറക്ടറായി മകന്‍ വി.എ. അരുണ്‍ കുമാറിനെ നിയമിച്ചതില്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റി ഡീന്‍ ഡോ.വിനു തോമസിന്റെ പരാതിയിലാണ് ഉത്തരവ്. മുന്‍ മുഖ്യമന്ത്രിയുടെ മകനായതിന്റെ പേരില്‍ യോഗ്യത മറികടന്നോയെന്ന് പരിശോധിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ക്ലറിക്കല്‍ പദവിയിലിരുന്ന വ്യക്തിയെ ഡയറക്ടറാക്കിയത് വിചിത്രമായി തോന്നുന്നു. ഐഎച്ച്ആര്‍ഡി പദവി സര്‍വകലാശാല വിസിക്ക് തുല്യമെന്നും ഹൈക്കോടതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here