വിമാനങ്ങള്‍ റദ്ദാക്കി, ആദ്യ ദിനത്തില്‍ യാത്രക്കാര്‍ വലഞ്ഞു, പ്രതിഷേധം

0

മുംബൈ: കോവിഡ് ലോക്ഡൗണിനു ശേഷം തുടങ്ങിയ ആഭ്യന്തര വിമാന സര്‍വീസുകളില്‍ പുനരാരംഭിച്ച ആദ്യ ദിനത്തില്‍ ആശയക്കുഴപ്പം. ഭൂരിപക്ഷം സര്‍വീസുകളും റദ്ദാക്കിയതിതെ തുടര്‍ന്ന് ഡല്‍ഹി, മുംബൈ ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ ദുരിതത്തിലായി.

വിമാനങ്ങള്‍ റദ്ദാക്കിയതു സംബന്ധിച്ച് യാത്രക്കാര്‍ക്ക് കൃത്യമായ അറിയിപ്പുകള്‍ ലഭിക്കാതിരുന്നതാണ് യാത്രക്കാരെ വലച്ചത്. ഡല്‍ഹിയിലേക്കും പുറത്തേക്കുമുള്ള 82 വിമാനങ്ങളാണു റദ്ദാക്കിയത്. പല സര്‍വീസുകളും റദ്ദാക്കിയതിനെതിരെ യാത്രക്കാര്‍ ടെര്‍മിനലുകളില്‍ പ്രതിഷേധിച്ചു. വിമാന സര്‍വീസുകള്‍ നടത്താനാവില്ലെന്ന് വിവിധ സര്‍ക്കാരുകള്‍ കേന്ദ്രത്തെ അറിയിച്ചതിനെ തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദാക്കപ്പെട്ടതെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here