പത്തനംതിട്ട: മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് ശബരിമല നട ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് തുറക്കും. നിലവിലുള്ള മേല്‍ശാന്തി ശങ്കരന്‍ നമ്പൂതിരിയാണ് നട തുറക്കുക. തുടര്‍ന്ന് ശബരിമലയിലേയും മാളികപ്പുറത്തേയും പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കും. വരുന്ന മണ്ഡലകാലത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ശബരിമല മേല്‍ശാന്തി ടി എം ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ വൈകിട്ട് ഏഴിന് തന്ത്രി കണ്ഠരര് രാജീവര് അഭിഷേകം നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here