തിരുവനന്തപുരം: വ്രതശുദ്ധിയുടെ നിറവില്‍ ആറ്റുകാലമ്മയ്ക്ക് പൊങ്കാല. തലസ്ഥാന നഗരിയില്‍ നിറഞ്ഞ് പൊങ്കാല കലങ്ങള്‍. ഭക്തലക്ഷങ്ങള്‍ ഇന്ന് ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമര്‍പ്പിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് ഭക്തരാണ് ആറ്റുകാലമ്മക്ക് പൊങ്കാല അര്‍പ്പിക്കാനായി എത്തികൊണ്ടിരിക്കുന്നത്.

വെള്ളിയാഴ്ച രാവിലെ 10.15നാണ് പൊങ്കാല തുടങ്ങുന്നത്. പാണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം തോറ്റംപാട്ടുകാര്‍ പാടിക്കഴിയുമ്പോഴാണ് പൊങ്കാലയുടെ ചടങ്ങുകള്‍ ആരംഭിക്കുന്നത്. തുടര്‍ന്ന്, തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍നിന്നു നല്‍കുന്ന ദീപത്തില്‍ നിന്നും മേല്‍ശാന്തി വാമനന്‍ നമ്പൂതിരി തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീകത്തിക്കും. ഇതോടെ പൊങ്കാലയ്ക്കുള്ള വിളംബരമായി. ഭക്തരുടെ ലക്ഷോപലക്ഷം അടുപ്പുകളിലേക്ക് ഈ അഗ്‌നി കൈമാറിയെത്തുന്നതോടെ അനന്തപുരി യാഗശാലയാകും. ഉച്ചയ്ക്ക് 2.30ന് പൊങ്കാല നിവേദ്യം.

LEAVE A REPLY

Please enter your comment!
Please enter your name here