കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ ഈ മാസം 14നു തുടങ്ങും. എറണാകുളം സെഷന്‍സ് കോടതിയിലാണ് നടപടികള്‍. നടന്‍ ദിലീപ് അടക്കമുള്ളവരോട് ഹാജരാകാന്‍ നിര്‍ദേശിച്ച് സമന്‍സ് അയക്കാന്‍ കോടതി നിര്‍ദേശം നല്‍കി.
അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് കൈമാറിയ കുറ്റപത്രം വിചാരണ നടപടികള്‍ക്കായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഫയലില്‍ സ്വൗകരിച്ചിരുന്നു. വാദിക്കും പ്രതിക്കും പ്രോസിക്യൂഷനുമെല്ലാം ഇതിന്റെ അടിസ്ഥാനത്തില്‍ മറ്റ് ഹര്‍ജികള്‍ നല്‍കാനുള്ള അവസരം ലഭിക്കും. വനിതാ ജഡ്ജിയെ വിചാരണയ്ക്ക് നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് നടിയും പ്രോസിക്യൂഷനും വിചാരണ കോടതിയെയും മേല്‍കോടതിയെയും സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട്. വിചാരണ തുടങ്ങുന്ന സാഹചര്യത്തില്‍ നടന്‍ ദിലീപ് ഷൂട്ടിംഗുകള്‍ നിര്‍ത്തിവച്ച് കേസില്‍ ശ്രദ്ധിക്കാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്.
2017 ഫെബ്രുവരി 17നാണ് ഓടുന്ന വാഹനത്തില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവര്‍ നടിയെ ഉപദ്രവിക്കുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here