തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്കു കോറോണ 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തു രോഗം ബാധിച്ചവരുടെ എണ്ണം 138 ആയി. 126 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

വയനാട് ജില്ലയില്‍ ആദ്യമായി ഒരാള്‍ക്കു കൊറേണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ 9, കാസര്‍കോട് 3, മലപ്പുറം 3, തൃശൂര്‍ 2, ഇടുക്കി 1 എന്നിവിടങ്ങളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൊച്ചിയില്‍ ചികിത്സയിലുണ്ടായിരുന്ന അഞ്ചു പേര്‍ ഇന്നു ആശുപത്രി വിട്ടതായും മുഖമന്ത്രി വ്യക്തമാക്കി.

1,20,003 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 601 പേര്‍ ആശുപത്രികളിലാണ്. സംസ്ഥാനത്ത് കമ്മ്യൂണിറ്റി കിച്ചന്‍ പദ്ധതിക്കു തുടക്കമായെന്നും പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും സൗകര്യങ്ങള്‍ ഒരുക്കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. 22-40 വയസിനിടയിലുള്ള 2.36 ലക്ഷം പേരടങ്ങുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ സേനയ്ക്കു ഉടന്‍ രൂപം നല്‍കും. പഞ്ചായത്തുകളില്‍ 200 പേരുടെയും മുന്‍സിപ്പാലിറ്റികളില്‍ 500 പേരുടെയും സേനയെ വിന്യസിക്കും. ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമെന്നും യാത്രാ ചെലവ് തദ്ദേശസ്ഥാപനങ്ങള്‍ വഹിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here