മഞ്ഞപ്പിത്തം പല രോഗങ്ങളുടെയും ലക്ഷണം കൂടിയാണ്… സ്വയം ചികിത്സ അരുത്, തിളപ്പിച്ച് ആറ്റിയ വെള്ളം കുടിക്കുക
തിരുവനന്തപുരം | മഞ്ഞപ്പിത്തം പല രോഗങ്ങളുടെയും ലക്ഷണമാണ്. അതിനാല്‍, മഞ്ഞപ്പിത്തം എന്തുകൊണ്ടു വന്നുവെന്ന് കണ്ടെത്തിയശേഷമോ ചികിത്സിക്കാവൂ. ലക്ഷണമുള്ളവര്‍ നിര്‍ബന്ധമായും ചികിക്ത തേടണം. സ്വയം ചികിത്സ അരുത്.സംസ്ഥാനത്ത് മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ അസുഖം വ്യാപകമായി റിപോര്‍ട്ട് ചെയ്യുകയാണ്. ഈ ജില്ലകളില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി.രോഗബാധ കണ്ടുവരുന്ന പ്രദേശങ്ങളിലെ കുടിവെള്ള സ്രോതസ്സുകളില്‍ ക്ലോറിനേഷന് നടത്താന്‍ നിര്‍ദേശിച്ചു. ഹോട്ടലുകളില്‍ തിളപ്പിച്ചാറ്റിയ...
അമിതവണ്ണമുള്ളവരില്‍ സ്തനാര്‍ബുദ സാധ്യത കൂടുതല്‍, പുതിയ പഠനം പുറത്ത്
അമിതവണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന ബ്ലഡ് ഷുഗര്‍, അസാധാരണ കൊളസ്ട്രോള്‍ നില തുടങ്ങിയവ ഒത്തുചേരുന്ന അവസ്ഥകയാണ് മെറ്റബോളിക് സിന്‍ഡ്രോം. ഇതും പൊണ്ണത്തടിയും സ്തനാര്‍ബുദ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് പുതുതായി പുറത്തുവന്ന പഠനം പറയുന്നു.
വുമണ്‍സ് ഹെല്‍ത്ത് ഇനിഷ്യേറ്റീവാണ് ഇതുസംബന്ധിച്ച പഠനം നടത്തിയിരിക്കുന്നത്. കൊഴുപ്പ് കുറഞ്ഞ ഭക്ഷണരീതി സ്തനാര്‍ബുദ മരണസാധ്യത കുറച്ചുവെന്നും പഠനത്തിലുണ്ട്. കാന്‍സര്‍ വൈലീ ഓണ്‍ലൈന്‍ എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മുമ്പ് സ്തനാര്‍ബുദം സ്ഥിരീകരിച്ചിട്ടില്ലാത്ത...
ആദ്യമായി പന്നിവൃക്ക സ്വീകരിച്ചയാള്‍ രണ്ടു മാസത്തിനു ശേഷം മരിച്ചു
വാഷിങ്ടണ്‍ | ജനിതകമാറ്റം വരുത്തിയ പന്നിവൃക്ക സ്വീകരിച്ച ആദ്യവ്യക്തി റിക്ക് സ്ലേമാന് (62) രണ്ടു മാസത്തിനുശേഷം മരിച്ചു. മാറ്റിവച്ച വൃക്കയുടെ പ്രവര്‍ത്തനം മുടങ്ങിയതാണോ മരണകാരണമെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. മാസച്യുസെറ്റ്സ് ജനറല്‍ ഹോസ്പിറ്റലില്‍ മാര്‍ച്ചിലായിരുന്നു സ്ലേമാന്റെ വൃക്ക മാറ്റിവെച്ചത്. എന്നാല്‍, വൃക്കമാറ്റിവെക്കലാണ് മരണകാരണം എന്നതിന് സൂചനയില്ലെന്ന് യു.എസിലെ ബോസ്റ്റണിലുള്ള മാസ് ജനറല്‍ ആശുപത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.
ശസ്ത്രക്രിയയ്ക്കു മു്പ് ഏഴു വര്‍ഷത്തോളം ഇയാള്‍ ഡയാലിസിസ്...