തിരുവനന്തപുരം | 28 കോടി രൂപ ഓടി നേടി സംസ്ഥാന സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ ടാക്‌സി സംവിധാനമായ കേരള സവാരിയിലെ ഡ്രൈവർമാർ. 11.56 ലക്ഷം ട്രിപ്പുകളാണ് ഇതിനോടകം പൂർത്തിയാക്കിയത്. തിരുവനന്തപുരം, കൊച്ചി, തൃശൂർ നഗരങ്ങളിലാണ് കേരള സവാരി സജീവമായത്. ശരാശരി 4000 റൈഡുകളാണ് ഇപ്പോൾ ദിവസവും ഉള്ളത്. 28,000 ഡ്രൈവർമാരുണ്ട്. 4.5 ലക്ഷംപേർ ആപ്പ് ഡൗൺലോഡ് ചെയ്‌തിട്ടുണ്ട്. മാർച്ച് ആദ്യവാരത്തോടെ എല്ലാജില്ലയിലും സർവീസ് ആരംഭിക്കാൻ നടപടിയായി. ആദ്യഘട്ടത്തിൽ ഓട്ടോ, കാർ എന്നിവയാണ് പ്ലാറ്റ്ഫോമിലുണ്ടാകുക.









