സംസ്ഥാനം

പറയാത്തതു തിരുകിക്കയറ്റി | ഇംഗ്ലീഷ് ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയാത്തതു തിരുകിക്കയറ്റിയെന്നു പറഞ്ഞ മുഖ്യമന്ത്രി അതു ചെയ്തവര്‍ക്കെതിരെ നടപടിക്കില്ലത്രേ. മുഖ്യനോ സര്‍ക്കാരിനോ പി.ആര്‍. ഏജന്‍സിയില്ല. അഭിമുഖം ഏര്‍പ്പെടുത്താന്‍ പി.ആര്‍. ഏജന്‍സിയെ ഏല്‍പ്പിച്ചിട്ടില്ല. അവര്‍ നുഴഞ്ഞുകയറിയതാണെന്നു പറയാതെ പറയുമ്പോഴും അന്വേഷണകാര്യത്തില്‍ മൗനമാണ് മുഖ്യമന്ത്രിക്ക്.

പൂരംകലക്കലില്‍ ത്രിതല തുടരന്വേഷണം | തൃശൂര്‍ പൂരം കലക്കിയതാണോയെന്ന് കണ്ടെത്താന്‍ തുടരന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി. എ.ഡി.ജി.പി. അജിത്കുമാറിന്റെ ഭാഗത്തുനിന്ന് വീഴചയുണ്ടായോയെന്ന് ഡി.ജി.പി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പൂരം കലക്കിയതില്‍ അം.ആര്‍. അജിത്കുമാറിനു വീഴ്ചയുണ്ടായോയെന്ന് ഡി.ജി.പി. പരിശോധിക്കും. എം.ആര്‍. അജിത്കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെ കുറിച്ച് ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എച്ച് വെങ്കിടേഷ് അന്വേഷിക്കും. പൂരത്തിന്റെ ചുമതല വഹിച്ച വിവിധ ഉദ്യോഗസ്ഥര്‍ക്കു വീഴ്ചയുണ്ടായോയെന്ന് ഇന്റലിജന്‍സ് എ.ഡി.ജി.പി മനോജ് എബ്രഹാം അന്വേഷിക്കും.

മന്ത്രിമാറ്റം ഉടനില്ല | മന്ത്രിമാറണമെന്ന എന്‍.സി.പിയുടെ ആവശ്യം ഉടന്‍ പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരില്‍കണ്ട എന്‍.സി.പി. സംഘത്തെ അറിയിച്ചു.

കീരിക്കാടന്‍ ജോസ് വിടവാങ്ങി | കിരീടത്തിലെ വില്ലന്‍ കീരിക്കാടന്‍ ജോസിലെ തിരശീലയില്‍ അനശ്വരനാക്കിയ നടന്‍ മോഹന്‍രാജ് (69) വിടപറഞ്ഞു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വസതിയില്‍ ഇന്നലെ വൈകുന്നേരമായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് നടക്കും.

ടൗൺഷിപ്പ് നിർമിക്കും | മേപ്പാടിയിലെയും  ചൂരൽമലയിലെയും ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ അനുയോജ്യമെന്ന് കണ്ടെത്തിയ മേപ്പാടി നെടുമ്പാലയിലെ  ഹാരിസൺ മലയാളം എസ്റ്റേറ്റിലും കൽപ്പറ്റ മുൻസിപ്പാലിറ്റിയിലെ എൻസ്റ്റോൺ എസ്റ്റേറ്റിലും മോഡൽ ടൗൺഷിപ് നിർമ്മിക്കാൻ മന്ത്രിസഭയുടെ തീരുമാനം. ദുരന്തനിവാരണ നിയമപ്രകാരം ഉടൻ ഭൂമി ഏറ്റെടുക്കും.

ശ്രുതിക്ക് ജോലി | വയനാട് ഉരുൾപൊട്ടലിൽ മുഴുവൻ കുടുംബാംഗങ്ങളെയും പിന്നീട് റോഡ് അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ട്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി നൽകും. മാതാവിനെയും പിതാവിനെയും നഷ്ട്ടപ്പെട്ട ആറു കുട്ടികൾക്ക് 10 ലക്ഷം രൂപ വീതവും മാതാപിതാക്കളിൽ ഒരാൾ നഷ്ട്ടപ്പെട്ട എട്ട് കുട്ടികൾക്ക് അഞ്ചു ലക്ഷം രൂപ വീതവും നഷ്ടപരിഹാരം നൽകും.

അർജുൻ്റെ കുടുംബത്തിന് സഹായം | ഷിരൂരിൽ മണ്ണിട്ടിച്ചിലിൽ മരണമടഞ്ഞ അർജുൻ്റെ കുടുംബത്തിന് സർക്കാർ ഏഴു ലക്ഷം രൂപ നൽകും.

മുഖ്യൻ്റെ ഗൺമാനെ കുറ്റവിമുക്തനാക്കുന്നു | നവകേരള സദസിനെത്തിയ മുഖ്യമന്ത്രിക്ക് മുന്നിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ചതിൻ്റെ ദൃശ്യങ്ങൾ അന്വേഷണ സംഘത്തിനു കിട്ടിയില്ലത്രേ. ദൃശ്യമാധ്യമങ്ങൾ തന്നില്ലെന്നും തന്നതിൽ മർദ്ദനം ഇല്ലെന്നും കാട്ടി കോടതിയിൽ റിപ്പോർട്ട് നൽകി. മുഖ്യൻ്റെ ഗൺമാൻ അടക്കമുള്ളവർക്ക് ക്ലിൻ ചീറ്റ് നൽകിയിട്ടുണ്ട്.

സ്കൂൾ കലോൽസവം മാറ്റി | ഡിസംബർ മൂന്നു മുതൽ തിരുവനന്തപുരത്ത് നടത്താൻ നിശ്ചയിച്ചിരുന്ന സംസ്ഥാന സ്കൂൾ കലോത്സവം ജനുവരിയിലേക്ക് മാറ്റി.

ദേശീയം

ജയിലുകളിലെ ജാതിവിവേചനം | ജയിലില്‍ ജാതി അടിസ്ഥാനത്തില്‍ ജോലി ചെയ്യിക്കുന്നത് നിര്‍ത്തലാക്കാനും ജയില്‍ രജിസ്റ്ററിലെ ജാതി കോളം ഒഴിവാക്കാനും സുപ്രീം കോടതി ഉത്തരവിട്ടു. ജയിലുകളിലെ ജോലിയെ ജാതിയുടെ അടിസ്ഥാനത്തില്‍ വീതംവച്ചു നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.

ടാക്സി ബൈക്കുകൾ | ഇരുചക്ര ടാക്സികൾ നിയമവിധേയമാക്കാൻ മോട്ടോർ വാഹന നിയമം ഭേദഗതി വരുത്താൻ കരട് മാർഗരേഖ കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കി.

കായികം

ആദ്യം ലീഡ് പിന്നീട് സമനില | രണ്ട് ഗോൾ നേടിയ ശേഷം രണ്ടു ഗോൾ വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഒഡിഷ എഫ്സിക്കെനിരായ മത്സരം സമനിലയിൽ അവസാനിച്ചു. അഞ്ച് പോയിപ്പുമായി നാലാം സ്ഥാനത്താണ് ബാസ്റ്റേഴ്സ്.

വനിതാ ട്വൻ്റി 20 | ശ്രീലങ്കയ്ക്കെതിരെ പാക്കിസ്ഥാന് 31 റൺസ് വിജയം. ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാനെ 116 റൺസിൽ ശ്രീലങ്ക എറിഞ്ഞിട്ടു. പിന്നാലെ 85 റൺസിൻ ശ്രീലങ്കയെ പാകിസ്ഥാൻ പിടിച്ചുകെട്ടി.

പ്രത്യേക യോഗം വിളിച്ച് പിടി ഉഷ| ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ സിഇഒ നിയമനവും ട്രഷർ സഹ്ദേവ് യാദവിനെതിരായ അഴിമതി ആരോപണവും ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിച്ച് ഐ. ഒ. എ പ്രസിഡൻ്റ് പിടി ഉഷ.

LEAVE A REPLY

Please enter your comment!
Please enter your name here