സംസ്ഥാനം

വെടിക്കെട്ട് വിജ്ഞാപനത്തില്‍ പുനരാലോചന | ആഘോഷങ്ങളില്‍ വെടിക്കെട്ടിനു തടസമാകുന്ന നിയന്ത്രണങ്ങള്‍ കേന്ദ്രം പുന:പരിശോധിച്ചേക്കും. ഇതുസംബന്ധിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം ചര്‍ച്ചകള്‍ തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. വിജ്ഞാപനത്തിലെ വ്യവസ്ഥകള്‍ തൃശൂര്‍ പൂരത്തിന് അടക്കം തിരിച്ചടിയാണ്.

മദ്രസകള്‍ക്കെതിരായ ഉത്തരവ് മരവിപ്പിച്ചു | വിവാദമായ, വിദ്യാഭ്യാസ അവകാശ നിയമത്തില്‍െ വ്യവസ്ഥകള്‍ പാലിക്കാത്ത മദ്രസകള്‍ അടച്ചുപൂട്ടാനുളള ദേശീയ ബാലാവകാശ കമ്മിഷന്‍ സര്‍ക്കുലര്‍ സുപ്രീം കോടതി മരവിപ്പിച്ചു.

പ്രശാന്തിനെ പുറത്താക്കും, ദിവ്യയോട് വിട്ടുവീഴ്ചയില്ല | എഡിഎം നവീന്‍ ബാബുവിനെതിരെ അഴിമതിയാരോപണം ഉന്നയിച്ച പരിയാരം മെഡിക്കല്‍ കോളജിലെ താല്‍്ക്കാലിക ജീവനക്കാരന്‍ ടി.വി. പ്രശാന്തിനെ ജോലിയില്‍ നിന്ന് ഒഴിവാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഇക്കാര്യത്തില്‍ നിയമോപദേശം തേടി. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ഇന്നലെ ചേര്‍ന്ന ഇടതു മുന്നണി യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിച്ചു | ഒരു മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനുവദിച്ചു. ഈയാഴ്ച തന്നെ വിതരണം നടത്തുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. ഓണത്തിന് ശേഷം ഇപ്പോഴാണ് ക്ഷേമപെന്‍ഷന്‍ നല്‍കുന്നത്. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുക.

ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് 13ന് | ആറ്റുകാല്‍ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉത്സവം മാര്‍ച്ച് അഞ്ചിനു തുടങ്ങും. 13നാണ് പൊങ്കാല.

മാറ്റു കുറയാതെ സ്വര്‍ണ്ണം മുന്നോട്ട് | ആറാം ദിവസും കേരളത്തില്‍ സ്വര്‍ണ വില റെക്കോര്‍ഡ് പുതുക്കി മുന്നേറി. പവന് 160 രൂപ വര്‍ദ്ധനയോടെ 58,400 രൂപയിലെത്തി. 7,300 രൂപയാണ് ഗ്രാമിന്റെ വില.

ദേശീയം

കിഴക്കല്‍ ലഡാക്കില്‍ മഞ്ഞുരുക്കും | കിഴക്കല്‍ ലഡാക്കിലെ നിയന്ത്രണ രേഖയില്‍ പെട്രോളിംഗ് പുനരാരംഭിക്കാന്‍ ഇന്ത്യയും ചൈനയും ധാരണയിലെത്തി. 2020ല്‍ ഗല്‍വാന്‍ സംഘര്‍ഷത്തിനൊടുവിലാണ് തര്‍ക്കങ്ങള്‍ രൂക്ഷമായത്. റഷ്യയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്നും സൂചനയുണ്ട്.

വിമാനങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണി തടയാന്‍ നടപടി | വിമാനങ്ങള്‍ക്ക് വ്യാജ ഭീഷണി മുഴക്കിയാലും ജീവപര്യന്തംവരെ തടവും പിഴയും ശിക്ഷയും നല്‍കുന്ന നിയമഭേദഗതി ഉടന്‍ നടപ്പാക്കും. കുറ്റവാളികളെ വിമാന യാത്ര സാദ്ധ്യമാകാത്ത നോ ഫ്‌ളൈ പട്ടികയില്‍ പെടുത്തും. ഒരാഴ്ചയ്ക്കിടെ ഇന്ത്യന്‍ കമ്പനികളുടെ നൂറിലേറെ വിമാനങ്ങള്‍ക്ക് വ്യാജ ബോംബ് ഭീഷണി നേരിട്ട സാഹചര്യത്തിലാണ് വ്യോമയാന മന്ത്രാലയത്തിന്റെ അടിയന്തര നീക്കം.

സിഎന്‍ജി വില ആറു രൂപ വരെ കൂടും | പ്രകൃതി സൗഹൃദ ഇന്ധനമായ സിഎന്‍ജിയുടെ വില കിലോഗ്രാമിനു നാലു മുതല്‍ ആറു രൂപവരെ ഉയര്‍ന്നേക്കും. കുറഞ്ഞ വിലയ്ക്ക് ചില്ലറ വില്‍പ്പനക്കാര്‍ക്ക് പ്രകൃതി വാതകത്തില്‍ 20 ശതമാനം കറവു വരുത്തിയതാണ് കാരണം.

പിന്നില്‍ ലഷ്‌കര്‍ | തുരങ്കനിര്‍മാണ കമ്പനിയുടെ തൊഴിലാളി ക്യാമ്പില്‍ നടത്തിയ ആക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ ഉത്തരവാദിത്വം ലഷ്‌കറെ തയിബയുടെ ഭാഗമായ ദ് റസിസ്റ്റന്‍ഡ് ഫ്രണ്ട് ഏറ്റെടുത്തു.

വിദേശം

മാലദ്വീപിലും യുപിഐ | ഇന്ത്യയുടെ ഡിജി്‌റല്‍ പേമെന്റ് സംവിധാനമായ യുപിഐ മാലദ്വീപില്‍ നടപ്പാക്കുന്നു.

കായിക ലോകം

സ്‌കൂള്‍ ഒളിമ്പിക് വേണ്ട. കായിക മേള മതി…| സ്‌കൂള്‍ കായിക മേളയില്‍ നിന്ന് ഒളിമ്പിക്‌സ് എന്ന വാക്ക് ഒഴിവാക്കി. സ്‌കൂള്‍ ഒളിമ്പിക്‌സ് എന്നു പ്രഖ്യാപിച്ച മേള ഇനി കേരള സ്‌കൂള്‍ കായികമേള എന്നായിരിക്കും അറിയപ്പെടുക. ഒളിമ്പിക്‌സ് എന്ന വാക്ക് മറ്റിടങ്ങളില്‍ ഉപയോഗിക്കുന്നതിന് അന്താരാഷ്ട്ര ഒഴിമ്പിക്‌സ് കമ്മിറ്റിയുടെ നിലവിലുള്ള നിബന്ധനകള്‍ കണക്കിലെടുത്താണ് തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here