ഒക്ടോബർ 1 - അന്താരാഷ്ട്ര കാപ്പി ദിനം| കർഷകർ, റോസ്റ്ററുകൾ, ബാരിസ്റ്റകൾ, കോഫി ഷോപ്പ് ഉടമകൾ തുടങ്ങി ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ഉപഭോഗ രൂപത്തിൽ സൃഷ്ടിക്കാനും വിളമ്പാനും കഠിനാധ്വാനം ചെയ്യുന്നവരെ തിരിച്ചറിയുന്നതിനാണ് എല്ലാ വർഷവും ഒക്ടോബർ 1 ന് അന്താരാഷ്ട്ര കോഫി ദിനം ആഘോഷിക്കുന്നത്.

രാവിലെ ട്രഷറിയില്‍ പോകേണ്ട| സംസ്ഥാനത്തെ എല്ലാ ട്രഷറി ശാഖകളിലും ഇന്ന് ഉച്ചവരെ പണം പിന്‍വലിക്കുന്നതിനു തടസ്സം നേരിടും. അര്‍ദ്ധവാര്‍ഷിക കണക്കെടുപ്പിന്റെ ഭാഗമായി ഇന്നലെ ശാഖകളിലെ പണം മുഴുവന്‍ ബാങ്കുകളിലേക്ക് മാറ്റിയിരുന്നു.

11ന് സ്‌കൂള്‍ അവധി| പൂജവയ്പ്പുമായി ബന്ധപ്പെട്ട് പതിനൊന്നിനും സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അവധി നല്‍കും. ഉത്തരവ് ഉടന്‍ ഇറങ്ങുമെന്ന് മന്ത്രി വി. ശിവന്‍ കുട്ടി.

ഫോണില്‍ കാണിച്ചാല്‍ മതി| പരിശോധനയ്ക്കായി ഡ്രൈവിംഗ് ലൈസന്‍സ് മൊബൈലില്‍ കാണിച്ചാല്‍ മതിയെന്ന് ഗതാഗത കമ്മിഷണര്‍ സി.എച്ച്. നാഗരാജു നിര്‍ദേശിച്ചു.

സിദ്ദിഖിന് താല്‍ക്കാലിക മുന്‍കൂര്‍ ജാമ്യം| പീഡനക്കേസില്‍ നടന്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടാന്‍ സുപ്രീം കോടതി നിര്‍ദേശം. ജാമ്യ ഉപാധികള്‍ വിചാരണകോടതിക്കു തീരുമാനിക്കാം. അന്വേഷണവുമായി സഹകരിക്കുക, അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകുക തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കി. തിരുവനന്തപുര സിറ്റി പോലീസ് കമ്മിഷണര്‍ക്കു മുന്നിലോ വിചാരണാ കോടതിയിലോ ഹാജരാകാനാണ് സിദ്ദിഖിന്റെ ആലോചന. കേസ് ഒക്‌ടോബര്‍ 22ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.

കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു| കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഭരണസിമിതി പിരിച്ചുവിട്ടു. സി.പി.എം അംഗങ്ങള്‍ ഉള്‍പ്പെട്ട താല്‍ക്കാലിക ഭരണസമിതിക്ക് ചുമതല കൈമാറി.

മദ്രപത്രം എത്തിക്കും| രൂക്ഷമായ മുദ്രപത്രക്ഷാമം പരിഹരിക്കാന്‍ ഒടുവില്‍ സര്‍ക്കാര്‍ ഇടപെട്ടു. നാസിക്കിലെ ഇന്ത്യ സെക്യൂരിറ്റി പ്രസില്‍ നിന്നു കേരളത്തിലേക്ക് 50 രൂപ പത്രം എത്തിക്കാന്‍ ഒന്നേമുക്കാല്‍ കോടി രൂപ അനുവദിച്ചു. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പണം അനുവദിച്ചത്.

മെസേജുകള്‍ പോസ്‌കോ കുറ്റമാകില്ല| പ്രായപൂര്‍ത്തിയാത്തവര്‍ക്ക് ലൈംഗിക ഉദ്ദേശ്യത്തോടെയല്ലാതെ് അയക്കുന്ന ചാറ്റുകളും മെസേജുകളും പോസ്‌കോ കുറ്റത്തിന്റെ പരിധിയില്‍ വരില്ലെന്ന് ഹൈക്കോടതി. 17കാരിയുമായി ഫോണ്‍ ചാറ്റ് ചെയ്തതിനും സന്ദേശങ്ങള്‍ അയച്ചതിനും എറണാകുളം സ്വദേശിയായ 24കാരനെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികള്‍ റദ്ദാക്കി.

ശ്രീകുട്ടിക്ക് ജാമ്യം| അപകടത്തില്‍പ്പെട്ട സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി നെയ്യാറ്റിന്‍കര സ്വദേശി ഡോ. ശ്രീകുട്ടിക്ക് കൊല്ലം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. പ്രേരണാകുറ്റമാണ് ശ്രീകുട്ടിക്കുട്ടിക്കു മേല്‍ ചുമത്തിയിട്ടുള്ളത്.

സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവം മൂന്നു മുതല്‍| 25-ാമത് സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവം 3,4,5 തീയതികളില്‍ കണ്ണൂരില്‍ നടക്കും.

ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ തുടരും| സി.പി.എം നേതാവ് എം.എം ലോറന്‍സിന്റെ മൃതശരീരം മെഡിക്കല്‍ പഠനത്തിനായി ഏറ്റെടുത്ത ഗവ. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പിലിന്റെ തീരുമാനം ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞു. വ്യാഴാഴ്ചവരെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാനാണ് നിര്‍ദേശം.

വീണ്ടും വീഴ്ച | മൂന്നു മണിക്കൂറോളം ഇരുട്ടിലായതിനു പിന്നാലെ എസ്.എ.ടി ആശുപത്രിയില്‍ വീണ്ടും വൈദ്യുതി നിലച്ചു. ഡയാലിസിസും പ്ലാസ്മ മാറ്റിവയ്ക്കലും നടക്കുന്നതിനിടെ, ഇന്നലെ ഉച്ചയ്ക്ക് 2.15ഓടെയായിരുന്നു സംഭവം.

മുന്നൂറ്റിനങ്ക അനന്തപുരിയിലേക്ക് പുറപ്പെട്ടു| അനന്തപുരിയുടെ നവരാത്രി പൂജയ്ക്കായി മുന്നൂറ്റിനങ്ക ദേവി വിഗ്രഹവുമായി ശുചീന്ദ്രം ക്ഷേത്രത്തില്‍ നിന്ന് ഘോഷയാത്ര പുറപ്പെട്ടു. ഇന്നലെ വൈകുന്നേരം കല്‍ക്കുളം നീലകണ്ഠസ്വാമി ക്ഷേത്രത്തില്‍ എത്തിയ മുന്നൂറ്റനങ്കാ ദേവി ഇന്നു രാവിലെ തേവരക്കെട്ട് ക്ഷേത്രത്തിനു മുന്നിലെത്തും. പുലര്‍ച്ചെ നാലോടെ കുമാരകോവിലില്‍ നിന്ന് വേളിമല കുമാരസ്വാമി പത്മനാഭപുരത്തേക്ക് എഴുന്നള്ളും. അവിടുന്നാണ് മുന്നൂറ്റിനങ്കദേവിയും വേളിമല കുമാരസ്വാമിയും പത്മനാഭപുരത്തെ തേവാരക്കെട്ട് സരസ്വതി ദേവിയും അനന്തപുരിയിലേക്ക് പുറപ്പെടുന്നത്.

5നു മുമ്പ് നിര്‍ബന്ധമായും ചെയ്യണം| ഇനിയും മസ്റ്ററിംഗ് ചെയ്യാത്ത മുന്‍ഗണനാ വിഭാഗത്തിലെ പിങ്ക്, മഞ്ഞ കാര്‍ഡ് അംഗങ്ങള്‍ അഞ്ചിനു മുമ്പായി നിര്‍ബന്ധമായും കടകളിലെത്തി മസ്റ്ററിംഗ് നടത്തണമെന്ന് തിരുവനന്തപുരം സൗത്ത് സിറ്റി റേഷനിംഗ് ഓഫീസര്‍ അറിയിച്ചു.

കഠിന തടവും പിഴയും| കേശരദാസപുരം – പി.എം.ജി ഭാഗത്ത് ദേശീയപാതയ്ക്ക് സ്ഥലമേറ്റെടുത്തതില്‍ ക്രമക്കേട് നടത്തി സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയ രണ്ട് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കഠിന തടവും പിഴയും. മുന്‍ സ്‌പെഷ്യല്‍ തഹസീല്‍ദാര്‍ ദിവാകരന്‍ പിള്ള (12 വര്‍ഷം കഠിന തടവ്, 2.35 ലക്ഷം പിഴ), വില്ലേജ് അസിസ്റ്റന്റ് എസ്. രാജഗോപാല്‍ (6 വര്‍ഷം കഠിനതടവ്, 1.35 ലക്ഷം പിഴ) എന്നിവരെയാണ് ശിക്ഷിച്ചത്. 2000 ലാണ് ഭൂമി ഏറ്റെടുത്തത്.

ഹനുമാന്‍ കുരങ്ങുകള്‍ ചാടിപ്പോയി| തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്നു പെണ്‍ ഹനുമാന്‍ കുരങ്ങുകള്‍ ചാടിപ്പോയി. തുറന്ന കൂടിനു സമീപത്തെ മരങ്ങളില്‍ ഇവരുണ്ട്. പിടികൂടുന്നതിന്റെ ഭാഗമായി ഇന്ന് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഫകല്‍ക്കെ അവാര്‍ഡ്| ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ബോളിവുഡ് ഇതിഹാസം മിഥുന്‍ ചക്രവര്‍ത്തിക്ക്. ഒക്‌ടോബര്‍ ഏട്ടിന് 70മാത് ദേശീയ ചലച്ചിത്ര അവാര്‍ഡുദാന പുരസ്‌കാരം സമര്‍പ്പിക്കും. ഇക്കൊല്ലം രാജ്യം പദ്മഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു.

നാടന്‍ പശു രാജ്യമാതാവ്| നാടന്‍ പശുക്കള്‍ ഇനി മഹാരാഷ്ട്രയില്‍ രാജ്യമാതാവ് എന്നറിയപ്പെടും. ഉല്‍പ്പാദനവും സംരക്ഷണവും ഉയര്‍ത്താനാണ് സര്‍ക്കാര്‍ ഈ പേര് നല്‍കുന്നതെന്ന് ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. നാടന്‍ പശുവിന് ദിവസേന 50 രൂപ ഗോശാല ഉടമയ്ക്ക് സബ്‌സിഡി ലഭിക്കും.

ക്രമക്കേട് തടയാന്‍ ആര്‍.ബി.ഐ| സ്വര്‍ണ വായ്പകള്‍ നല്‍കുന്നതിലെ ക്രമവിരുദ്ധ നടപടികള്‍ തടയാന്‍ റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍. ഒരു സാമ്പത്തിക വര്‍ഷം ഒരേ വ്യക്തി ഒരു പാന്‍ നമ്പറിനു കീഴില്‍ ഒട്ടേറെ സ്വര്‍ണവായ്പ എടുക്കുന്നതില്‍ ആര്‍ബിഐ ആശങ്ക രേഖപ്പെടുത്തി. ഉപയോക്താവിന്റെ സാന്നിധ്യമില്ലാതെ സ്വര്‍ണത്തിന്റെ മൂല്ല്യം കണക്കാക്കുന്ന രീതി ഒഴിവാക്കുക, തിരിച്ചടവ് മുടങ്ങിയ വായ്പകളിലെ സ്വര്‍ണം ലേലം ചെയ്യുന്നതില്‍ സുതാര്യത ഉറപ്പാക്കുക തുടങ്ങിയവയും നിര്‍ദേശങ്ങളിലുണ്ട്. പരിശോധനയില്‍ കണ്ടെത്തിയ ന്യൂനതകള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിച്ച് മൂന്നു മാസത്തിനുള്ളില്‍ അറിയിക്കാന്‍ ബാങ്കിംഗ് സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

സെലക്ഷൻ കമ്മിറ്റി രൂപീകരിക്കണ ചട്ടങ്ങൾ | അസിസ്റ്റൻ്റ് പ്രൊഫസർ നിയമനത്തിന് സെലക്ഷൻ കമ്മിറ്റി രൂപീകരിക്കണമെന്ന യുജിസി ചട്ടങ്ങൾ ന്യൂനപക്ഷ സ്ഥാപനങ്ങൾക്ക് ബാധകമല്ലെന്ന് മദ്രാസ് ഹൈക്കോടതി അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഈ സ്ഥാപനങ്ങൾക്ക് സെലക്ഷൻ കമ്മിറ്റികളുടെ യുജിസി നിയന്ത്രണം നിർബന്ധമാക്കുന്നത് അവയുടെ സ്വയംഭരണ പദവിയെ തടസ്സപ്പെടുത്തുമെന്നും കോടതി നിരീക്ഷിച്ചു.

വഖഫ് (ഭേദഗതി)| വഖഫ് (ഭേദഗതി) ബില്ലിന്മേലുള്ള സംയുക്ത പാർലമെൻ്ററി കമ്മിറ്റിക്ക് (ജെപിസി) 1995ലെ വഖഫ് നിയമത്തിൽ കാര്യമായ ഭേദഗതികൾ ആവശ്യപ്പെട്ട് സീറോ മലബാർ സഭയിൽ നിന്നും കേരള കാത്തലിക് ബിഷപ്സ് കൗൺസിലിൽ നിന്നും (കെസിബിസി) ഔപചാരികമായ കത്തുകൾ ലഭിച്ചു. കേരളത്തിലെ ക്രിസ്ത്യൻ സ്വത്തുക്കളിൽ വഖഫ് ബോർഡ് നിയമവിരുദ്ധമായ അവകാശവാദം ഉന്നയിച്ചു.

ഇന്ത്യയ്ക്ക് 2.5 ലക്ഷം അധിക വിസ| പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനു പിന്നാലെ ഇന്ത്യക്കാര്‍ക്ക് 2.5 ലക്ഷം അധിക വിസ അവസരം നല്‍കി അമേരിക്ക. സന്ദര്‍ശകര്‍, വിദഗ്ധ തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ക്കാണ് വിസ അപ്പോയിന്റ്‌മെന്റ് നല്‍കുന്നത്.

ഫ്രാന്‍സിനായി ഗ്രീസ്മാനില്ല| ഫ്രഞ്ച് പ്ലേമേക്കര്‍ ആന്റോയിന്‍ ഗ്രീസ്മാന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. അത്‌ലറ്റക്കോ മാഡ്രിഡിന്റെ താരമായ ഗ്രീസ്മാന്‍ ക്ലബ് ഫുട്‌ബോളില്‍ തുടര്‍ന്നും ഉണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here