കൊച്ചി | ഇന്ത്യയിലെ ആഭ്യന്തര ഇരുചക്ര വാഹന വ്യവസായം ഈ സാമ്പത്തിക വര്‍ഷവും കുതിപ്പിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി ടിവിഎസ് മോട്ടോര്‍ കമ്പനി സിഇഒ കെ എന്‍ രാധാകൃഷ്ണന്‍. കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ആദായനികുതി ഇളവ്, അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള ചെലവ് വര്‍ദ്ധിപ്പിച്ചത്, എന്നിവയാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

2023-24 ലെ 17,527,115 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇരുചക്ര വാഹന രജിസ്‌ട്രേഷന്‍ 8 ശതമാനം ഉയര്‍ന്ന് 18,877,812 യൂണിറ്റായി. ആഭ്യന്തര വിപണിയിലെ മൊത്തത്തിലുള്ള വളര്‍ച്ചയുടെ വേഗത കഴിഞ്ഞ വര്‍ഷത്തെപ്പോലെ ആയിരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’ – രാധാകൃഷ്ണന്‍ പറഞ്ഞു.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദം വില്‍പ്പനയുടെ കാര്യത്തില്‍ ശരാശരിയായിരിക്കുമെന്നും എന്നാല്‍ മെയ്, ജൂണ്‍ മാസങ്ങള്‍ ശക്തമായിരിക്കുമെന്നാണ് രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നത്. മെയ്, ജൂണ്‍ മാസങ്ങളിലെ നിരവധി വിവാഹ ദിനങ്ങളും ഉപഭോഗത്തിലെ വര്‍ധനയും കാര്‍ഷിക മേഖലയിലെ പുരോഗതിയും ഇരുചക്ര വാഹനവിപണിയിലും പ്രതിഫലിക്കും.

കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ബെഞ്ച്മാര്‍ക്ക് റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റായി കുറച്ചത് ഉപഭോക്താക്കള്‍ക്കുള്ള ഇഎംഐ കുറയ്ക്കാന്‍ സഹായിച്ചതായും അദ്ദേഹം പറയുന്നു. സര്‍ക്കാരിന്റെ സ്ഥിരമായ അടിസ്ഥാന സൗകര്യ വികസനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും ടിവിഎസ് കമ്പനി ഈ വര്‍ഷം റീപ്ലേസ്മെന്റ് സൈക്കിളില്‍ വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2025 സാമ്പത്തിക വര്‍ഷത്തില്‍, ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ മൊത്തത്തിലുള്ള ഇരുചക്ര, മുച്ചക്ര വാഹന വില്‍പ്പന 13 ശതമാനം വര്‍ധിച്ച് 4.74 ദശലക്ഷം യൂണിറ്റായി മാറിയിട്ടുണ്ട്. 2023-24 ലെ 4.19 ദശലക്ഷം യൂണിറ്റുകളില്‍ നിന്ന് ഇത് 13 ശതമാനം വര്‍ദ്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here