ഇന്ത്യന്‍ വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 650 പുറത്തിറങ്ങി. ക്ലാസിക്, ഹോട്ട്‌റോഡ്, ക്രോം എന്നീ മൂന്ന് വകഭേദങ്ങളിലാണ് ക്ലാസിക് 650 എത്തുന്നത്. ക്ലാസികിന് 3.41 ലക്ഷം രൂപയും ഹോട്ട്‌റോഡിന് 3.37 ലക്ഷം രൂപയും ക്രോമിന് 3.50 ലക്ഷം രൂപയുമാണ് എക്‌സ്-ഷോറൂം വില. രാജ്യവ്യാപകമായി ഈ ബൈക്കിനുള്ള ബുക്കിംഗ്, ടെസ്റ്റ് റൈഡുകള്‍, വില്‍പ്പന എന്നിവ ആരംഭിച്ചു. ഡെലിവറി ഉടന്‍ ആരംഭിക്കും. 650 സിസി നിരയിലെ ആറാമത്തെ മോഡലാണ് പുതിയ ക്ലാസിക് 650. ക്ലാസിക് 650 ശ്രേണിയിലെ മറ്റ് പ്രധാന മോഡലുകളുടെ അതേ എഞ്ചിന്‍ പ്ലാറ്റ്ഫോമാണ് പുതിയ മോഡലുകളിലും ഉപയോഗിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here