കാസര്‍കോട് | ട്രെയിന്‍ യാത്രക്കാര്‍ക്കുവേണ്ടി കാസര്‍കോട്ടിനും പൊള്ളാച്ചിക്കും ഇടയിലുള്ള 15 സ്റ്റേഷനുകളില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വാടകയ്ക്ക് നല്‍കാന്‍ ഇന്ത്യന്‍ റെയില്‍വേ പദ്ധതി അണിയറയില്‍. കോഴിക്കോട്, കണ്ണൂര്‍, തിരൂര്‍, ഫറോക്ക്, പരപ്പനങ്ങാടി, നിലമ്പൂര്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന, ചെറു സ്റ്റേഷനുകളിലാണ് ആദ്യം ഈ സേവനം ആരംഭിക്കുക. യാത്രക്കാര്‍ക്ക് മണിക്കൂറോ ദിവസേനയോ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ വാടകയ്ക്കെടുക്കാന്‍ കഴിയും. ഇതിനായി
ആധാര്‍, ഡ്രൈവിംഗ് ലൈസന്‍സ് ഉള്‍പ്പെടെയുള്ള രേഖകള്‍ നല്‍കണം.

പദ്ധതിയുടെ ഭാഗമായി, ഇ-സ്‌കൂട്ടറുകള്‍ പാര്‍ക്ക് ചെയ്യുന്നതിനും കൈകാര്യം ചെയ്യുന്നതിനും റെയില്‍വേ സ്റ്റേഷനുകളില്‍ നിയുക്ത സ്ഥലം അനുവദിക്കും. നിലവില്‍ തിരുവനന്തപുരം ഡിവിഷനു കീഴിലുള്ള തിരുവനന്തപുരം, എറണാകുളം സ്റ്റേഷനുകളില്‍ ഈ സേവനം ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here