ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ഭരണം തുടരാനുള്ള ബി.ജെ.പി സ്വപ്നത്തിനു തിരിച്ചടി. എന്നാല്‍, എന്‍.ഡി.എയ്ക്കു രാജ്യം ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ട്. ശക്തമായ പ്രതിപക്ഷമാകാന്‍ മാത്രമല്ല, വേണമെങ്കില്‍ ഭരണം കൈയ്യാളാനും പാകത്തില്‍ ഇന്ത്യാ സഖ്യത്തിന്റെ വളര്‍ച്ചയും ഇന്നു കണ്ടു. തിരക്കിട്ട രാഷ്ട്രീയ ചര്‍ച്ചകള്‍ക്കു ഇന്ദ്രപ്രസ്ഥത്തില്‍ ഇരു മുന്നണികളും തുടക്കം കുറിച്ചിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഇരു മുന്നണികളുടെ ഭാഗത്തു നിന്നും ഇതുവരെയും വ്യക്തമായ പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
Updating…
രാജ്യത്ത് വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുന്നു. ഇരു മുന്നണികളും ഒപ്പത്തിനൊപ്പം നീങ്ങുന്ന കാഴ്ച. ഇന്ദ്രപ്രസ്ഥം ഗൗരവമായ ചര്‍ച്ചകളിലേക്ക് കടന്നു.
- കോണ്‍ഗ്രസ് ലീഡ് ചെയ്യുന്ന മണ്ഡലങ്ങളുടെ എണ്ണം മുന്നക്കത്തിലേക്ക്. 2009 നുശേഷം ഇതാദ്യമായാണ് കോണ്‍ഗ്രസ് നൂറു കടക്കുന്നത്.
- സ്കോര്‍ മാറി മറിഞ്ഞേക്കാം. നൂറിലധികം സീറ്റുകളില്‍ പതിനായിരത്തില്‍ താഴെയാണ് ലീഡു നില.
- ബി.ജെ.പി നേതാവ് അമിത് ഷായുടെ ഭൂരിപക്ഷം രണ്ട് ലക്ഷം കടന്നു.
- വാരണാസിയില്‍ മോദിയുടെ ലീഡ് അര ലക്ഷം പിന്നിട്ടു.
- ലീഡ് വിട്ടുകൊടുക്കാതെ മുന്നിലാണ് എൻ.ഡി.എ. ഒരുവേള മൂന്നൂറ് സീറ്റിൽ ലീഡ് നേടിയ അവർ ഇപ്പോൾ 297 സീറ്റോടെയാണ് മുന്നിൽ നിൽക്കുന്നത്. എന്നാൽ, ഒട്ടും പിറകിലല്ല ഇന്ത്യാ സഖ്യം. അവർ ഇരുന്നൂറ് സീറ്റിൽ മുന്നേറുന്നു.
- ഇന്ത്യ സഖ്യവും എൻ.ഡി.എയും ഒപ്പത്തിനൊപ്പം. എൻ.ഡി.എ. സഖ്യം 270 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു. ഇന്ത്യ സഖ്യം 250 സീറ്റുകളിൽ മുന്നേറുന്നു.
- വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഘട്ടത്തിൽ പിന്നിൽ പോയെങ്കിലും പിന്നീട് മുന്നിലെത്തി. ഇവിടെ കോൺഗ്രസ് സ്ഥാനാർഥി അജയ് റായ് ഒരു ഘട്ടത്തിൽ ആറായിരത്തോളം വോട്ടുകളുടെ അപ്രതീക്ഷിത ലീഡ് നേടിയിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലിയിലും വയനാട്ടിലും ലീഡ് ചെയ്യുന്നു. രാഹുൽ കഴിഞ്ഞ തവണ മത്സരിച്ചു തോറ്റ അമേഠിയിലും കോൺഗ്രസ് സ്ഥാനാർഥി ഇത്തവണ മുന്നിലാണ്. അവിടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പിന്നിലാണ്.
- രാജ്യത്ത് ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഒന്നര മണിക്കൂർ പിന്നിടുമ്പോൾ ഇന്ത്യ സഖ്യത്തിന്റെ അപ്രതീക്ഷിത മുന്നേറ്റം. ആദ്യ മിനിറ്റുകളിൽ എൻ.ഡി.എ മുന്നേറ്റമായിരുന്നെങ്കിലും പിന്നീട് ഇത് മാറിമറിയുകയായിരുന്നു. തുടക്കത്തിൽ ബിജെപി മുന്നേറിയെങ്കിൽ പിന്നീട് ഇന്ത്യാ സംഖ്യം നില മെച്ചപ്പെടുത്തുകയായിരുന്നു.
- ഗുജറാത്തിലെ 2 മണ്ഡങ്ങളില്‍ ബി.ജെ.പി പിന്നിലാണ്.
- വാരണാസിയില്‍ മോദിയും അമേഠിയില്‍ സ്മൃതി ഇറാനിയും പിന്നിലാണ്. ഇന്ത്യാ മുന്നണിയുടെ അപ്രതീക്ഷിത മുന്നേറ്റമാണ് യു.പിയില്‍ കാണുന്നത്. 33 ഇടങ്ങളില്‍ സമാജ് വാദി പാര്‍ട്ടിയാണ് ലീഡ് ചെയ്യുന്നത്.
- വോട്ടെണ്ണൽ ഒരു മണിക്കൂറിനോട് അടുക്കുമ്പോൾ ലീഡ് നിലയിൽ എൻഡിഎ മുന്നണി കേവല ഭൂരിപക്ഷം പിന്നിട്ടെങ്കിലും പിന്നീട് പിന്നാക്കം പോയി. നിലവിൽ 270ഓളം സീറ്റുകളിലാണ് അവർ ലീഡ് ചെയ്യുന്നത്. ഘട്ടം ഘട്ടമായി മുന്നോട്ടു വരുന്ന ഇന്ത്യ മുന്നണി ഇരുന്നൂറോളം സീറ്റുകളിൽ മുന്നിലാണ്.
- ആദ്യഫലസൂചനകൾ പുറത്തുവരുമ്പോൾ രാജ്യത്ത് എൻ.ഡി.എ. മുന്നേറ്റം. വോട്ടെണ്ണലിന്റെ ആദ്യത്തെ അരമണിക്കൂറിൽ എൻ.ഡി.എ. സഖ്യം 288 സീറ്റുകളിൽ മുന്നിട്ട് നിൽക്കുന്നു. 159 സീറ്റുകളുിൽ ഇന്ത്യ സഖ്യമാണ് മുന്നിൽ. തപാൽ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്.
- ബാലറ്റ് വോട്ടുകളില്‍ ഇന്ത്യ മുന്നണിയുടെ ഇരട്ടി സീറ്റുകളില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുന്നതാണ് ആദ്യ കാഴ്ച.