കൊച്ചി | അമേരിക്കയുടെ 50 ശതമാനം പകരച്ചുങ്കത്തിന്റെ അലയൊലികള്‍ സുനാമിയാകുമോയെന്ന ആശങ്കയിലാണ് എക്‌സ്‌പോര്‍ട്ടിംഗ് മേഖല. സുനാമിക്കു മുന്നേ കടല്‍ പിന്‍വലിയും പോലെ, തീരുമാനത്തില്‍ വ്യക്തത വരട്ടെയെന്ന നിലയില്‍ ഒരു കൂട്ടം കയറ്റുമതി ഓര്‍ഡറുസള്‍ മരവിപ്പിക്കപ്പെട്ടു തുടങ്ങി. ഇവ ലഭിക്കുമോ അതോ റദ്ദാക്കപ്പെടുമോയെന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്.

കുരുമുളക്, റബര്‍, കാപ്പി, ഏലം തുടങ്ങി വിവിധ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. കാപ്പി, തേയില ഉല്‍പ്പന്നങ്ങള്‍ക്ക്് വിയ്റ്റനാം, കെനിയ, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള കടുത്ത മത്സരം നേരിട്ടാണ് ഓര്‍ഡറുകള്‍ ലഭിച്ചിരുന്നത്. തീരുവ പ്രാബല്യത്തില്‍ വന്നതിനു പിന്നാലെ ഏലം, റബര്‍ എന്നിവയുടെ കയറ്റുമതി ഉടനെ വേണ്ടെന്ന് അറിയിച്ച് അമേരിക്കയിലെ റീട്ടെയില്‍ കമ്പനികള്‍ എക്‌സ്‌പോര്‍ട്ടര്‍മാര്‍ക്ക് സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്.

റബര്‍ കയറ്റുമതിയില്‍ 20 ശതമാനത്തോളം അമേരിക്കന്‍ വിപണിയിലേക്കാണെന്ന് വ്യാപാരികള്‍ പറയുന്നു. പ്രതിവര്‍ഷം കയറ്റുമതി ചെയ്യുന്ന 25,000 മെട്രിക് ടണ്‍വരെ കുരുമുളകില്‍ 22 ശതമാനം അമേരിക്കല്‍ വിപണിയിലേക്കാണ്. മൊത്തം കുരുമുളകിന്റെ 50 ശതമാനം കേരളത്തില്‍ നിന്നാണെന്നുള്ളത് നമ്മുക്ക് വലിയ തിരിച്ചടി ഉണ്ടാക്കും.

ആമസോണ്‍, വാര്‍മാര്‍ട്ട്, ടാജറ്റ്, ഗ്യാപ് തുടങ്ങിയ കമ്പനികള്‍ അധിക ബാധ്യത ആര് ഏറ്റെടുക്കുന്നതിലടക്കം വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിക്കുന്നുണ്ട്. കയറ്റുമതിയിലെ ഇടിവ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന തേയില ലേലത്തില്‍ കിലോയ്ക്ക് 38 രൂപയുടെ ഇടിവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here