ചെന്നൈ | പതിവ് നടത്തത്തിനിടെ നേരിയ തലകറക്കം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ചെന്നൈയിലെ ഗ്രീംസ് റോഡിലുള്ള അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപ്പോളോ ആശുപത്രികള്‍ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍, മെഡിക്കല്‍ സര്‍വീസസ് ഡയറക്ടര്‍ ഡോ. അനില്‍ ബി.ജി. മുഖ്യമന്ത്രിയുടെ അഡ്മിഷന്‍ സ്ഥിരീകരിച്ചു.

”തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ഇന്ന് പതിവ് പ്രഭാത നടത്തത്തിനിടെ നേരിയ തലകറക്കം അനുഭവപ്പെട്ടു. രോഗലക്ഷണങ്ങളുടെ സമഗ്രമായ വിലയിരുത്തലിനായി ചെന്നൈയിലെ ഗ്രീംസ് റോഡിലുള്ള അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സമഗ്രമായി വിലയിരുത്തുന്നതിനും അടിസ്ഥാന കാരണം നിര്‍ണ്ണയിക്കുന്നതിനും ആവശ്യമായ പരിശോധനകള്‍ നിലവില്‍ ഞങ്ങളുടെ സ്‌പെഷ്യലിസ്റ്റുകളുടെ സംഘം നടത്തിവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് ഞങ്ങള്‍ അദ്ദേഹത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള കൂടുതല്‍ അപ്ഡേറ്റുകള്‍ നല്‍കും.” – ആശുപത്രിയുടെ പ്രസ്താവനയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here