ന്യൂഡല്‍ഹി | എയര്‍ ഇന്ത്യ അപകടത്തെക്കുറിച്ച് ‘സ്ഥിരീകരിക്കാത്ത’ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച വാള്‍സ്ട്രീറ്റ് ജേണലിനും റോയിട്ടേഴ്സിനും പൈലറ്റുമാരുടെ സംഘടനയുടെ വക്കില്‍ നോട്ടീസ്. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ പൈലറ്റ്‌സ് (എഫ്ഐപി) ആണ് നോട്ടീസ് അയച്ചത്. രണ്ട് മാധ്യമ സ്ഥാപനങ്ങളും ഔപചാരികവും നിരുപാധികവുമായ ക്ഷമാപണം നടത്തണമെന്നും പൈലറ്റ്മാരുടെ അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഔദ്യോഗിക അന്വേഷണം ഇപ്പോഴും തുടരുന്നതിനിടയില്‍, രണ്ട് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ക്കെതിരെ നിയമനടപടി ആരംഭിച്ചതായി എഫ്ഐപി പ്രസിഡന്റ് ക്യാപ്റ്റന്‍ സി എസ് രന്ധാവ സ്ഥിരീകരിച്ചു.

”ചില ആഗോള ഏജന്‍സികള്‍ അപൂര്‍ണ്ണവും ഊഹാപോഹപരവുമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആവര്‍ത്തിച്ച് നിഗമനങ്ങളില്‍ എത്തിച്ചേരുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള റിപ്പോര്‍ട്ടിംഗ് വളരെ നിരുത്തരവാദപരമാണ്, പ്രത്യേകിച്ച് അപകടത്തെക്കുറിച്ചുള്ള അന്വേഷണം ഇതുവരെ അവസാനിച്ചിട്ടില്ലാത്തപ്പോള്‍” – നോട്ടീസില്‍ പറയുന്നു. പൊതുജനങ്ങളില്‍ ഉത്കണ്ഠ വളര്‍ത്താനോ ഇന്ത്യന്‍ വ്യോമയാന വ്യവസായത്തിന്റെ സുരക്ഷാ രേഖയില്‍ സംശയം ജനിപ്പിക്കാനോ ഉള്ള സമയമല്ലിതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here