കല്‍പ്പറ്റ | വയനാട്ടില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി. 16 വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ മദ്യം കുടിപ്പിച്ച ശേഷം കൂട്ടബലാത്സംഗം ചെയ്തൂവെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട് മാനന്തവാടി സ്വദേശികളായ ആഷിക്, ജയരാജ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയെ രണ്ട് പ്രതികള്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നൂവെന്നാണ് പോലീസ് പറയുന്നത്. പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.