ന്യൂഡല്‍ഹി | കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന്റെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് ബ്രിഗേഡിയര്‍ ഡോ. ബി. ഡി. മിശ്രയുടെ (റിട്ട.) രാജി രാഷ്ട്രപതി സ്വീകരിച്ചു. തുടര്‍ന്ന് കവിന്ദര്‍ ഗുപ്തയെ ലഡാക്കിന്റെ ലെഫ്റ്റനന്റ് ഗവര്‍ണറായി നിയമിച്ചു. ഒപ്പം ഹരിയാനയിലും ഗോവയിലും പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു.ഹരിയാന ഗവര്‍ണറായി പ്രൊഫ. ആഷിം കുമാര്‍ ഘോഷിനെയും ഗോവ ഗവര്‍ണറായി പുസപതി അശോക് ഗജപതി രാജുവിനെയുമാണ് നിയമിച്ചത്.