തിരുവനന്തപുരം | ഇന്നലെ ആന്‍ഡമാന്‍ & നിക്കോബാര്‍ ദ്വീപുകളിലെ ഇന്ദിരാ പോയിന്റിന് തെക്കുകിഴക്കായി ഏകദേശം 52 നോട്ടിക്കല്‍ മൈല്‍ അകലെ പ്രൊപ്പല്ലര്‍ തകരാറിലായി കുടുങ്ങിപ്പോയ യുഎസ് കപ്പലായ ‘സീ ഏഞ്ചലി’ല്‍ നിന്നും ജീവനക്കാരെ രക്ഷിച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്. രണ്ട് ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന യാച്ചാണ് തകരാറിലായത്. ദുരന്ത മുന്നറിയിപ്പ് ലഭിച്ചയുടനെ, എംആര്‍സിസി പോര്‍ട്ട് ബ്ലെയര്‍ സമീപത്തുള്ള എല്ലാ വ്യാപാര കപ്പലുകളെയും അറിയിക്കുകയും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുകയും ചെയ്തു. കൂടാതെ, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പലായ രാജ്വീറിനെ സ്ഥലത്തേക്ക് അയക്കുകയും യുഎസ് കപ്പല്‍ ജീവനക്കാരുമായി ആശയവിനിമയം നടത്തി. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇന്ന് രാവിലെ, യാച്ച് കാംബെല്‍ ബേ തുറമുഖത്തേക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here