ന്യൂഡല്‍ഹി | 175 യാത്രക്കാരുമായി ഡല്‍ഹിയിലേക്ക് പോയ ഇന്‍ഡിഗോ വിമാനം ഇന്ന് (ബുധന്‍) രാവിലെ പട്‌ന വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി. എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് റിപ്പോര്‍ട്ട്. IG05009 എന്ന നമ്പര്‍ വിമാനം പട്‌നയിലെ ജയപ്രകാശ് നാരായണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാവിലെ 8:42 ന് പുറപ്പെട്ടു. പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് എഞ്ചിനില്‍ പക്ഷി ഇടിച്ചത്. പരിശോധനയ്ക്കിടെ റണ്‍വേയില്‍ ഒരു ചത്ത പക്ഷി കഷണങ്ങളായി കണ്ടെത്തി. പക്ഷിയുടെ അവശിഷ്ടങ്ങളെക്കുറിച്ച് അപ്രോച്ച് കണ്‍ട്രോള്‍ യൂണിറ്റ് പൈലറ്റുമാരെ അറിയിക്കുകയും അടിയന്തരമായി തിരിച്ചിറങ്ങാന്‍ പൈലറ്റുമാരോട് നിര്‍ദ്ദേശിക്കുകയുമായിരുന്നു. റണ്‍വേ 7-ല്‍ രാവിലെ 9.03 ന് ഇന്‍ഡിഗോ വിമാനം സുരക്ഷിതമായി ലാന്‍ഡിംഗ് നടത്തി. കൂടുതല്‍ പരിശോധനയ്ക്കായി വിമാനം മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here