ന്യൂഡല്‍ഹി | ബ്രസീലില്‍ നടക്കുന്ന പതിനേഴാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ ഇന്‍ഡോനേഷ്യയ്ക്ക് പൂര്‍ണ്ണ അംഗത്വം. ഇതോടൊപ്പം 10 പുതിയ രാജ്യങ്ങളെ പങ്കാളി രാജ്യങ്ങളാക്കി. ബെലാറസ്, ബൊളീവിയ, കസാക്കിസ്ഥാന്‍, നൈജീരിയ, മലേഷ്യ, തായ്ലന്‍ഡ്, ക്യൂബ, വിയറ്റ്നാം, ഉഗാണ്ട, ഉസ്ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് ബ്രിക്സിലെ പുതിയ പങ്കാളി രാജ്യങ്ങളായി മാറിയത്.

എഐ യുഗത്തില്‍, ആഗോള സ്ഥാപനങ്ങള്‍ പരിഷ്‌കരണമില്ലാതെ എണ്‍പത് വര്‍ഷം കടന്നുപോകുന്നത് അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 20-ാം നൂറ്റാണ്ടിലെ ടൈപ്പ്‌റൈറ്ററുകളില്‍ 21-ാം നൂറ്റാണ്ടിലെ സോഫ്റ്റ്വെയര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍, ഡബ്ല്യുടിഒ, മള്‍ട്ടിലാറ്ററല്‍ ഡെവലപ്മെന്റ് ബാങ്കുകള്‍ തുടങ്ങിയ സ്ഥാപനങ്ങളെ പരിഷ്‌കരിക്കാനുള്ള ദൃഢനിശ്ചയവും സ്വീകരിക്കണമെന്നും പ്രധാനമന്ത്രി മോദി ബ്രിക്സില്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here