കൊച്ചി | കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ മന്ത്രിമാരെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. കേരളത്തിലെ മുഴുവന്‍ മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും മരുന്നും നൂലും പഞ്ഞി പോലുമില്ലെന്നും മരുന്നു സപ്ലൈ പോലും നിര്‍ത്തിവെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രക്ഷാപ്രവര്‍ത്തനം നടത്തേണ്ട സ്ഥലത്ത് അതുചെയ്യാതെ, അവിടെ നിന്ന് ആരോഗ്യവകുപ്പിന്റെ നേട്ടങ്ങളെക്കുറിച്ച് പ്രസംഗിക്കുകയാണ് മന്ത്രി ചെയ്ത്. വീണാജോര്‍ജിന്റെ പ്രതികരണങ്ങളാണ് രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണമായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചാണ്ടി ഉമ്മന്‍ എംഎല്‍എ അവിടെ വന്നു ബഹളം ഉണ്ടാക്കിയപ്പോഴാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. സര്‍ക്കാരിലെ ഒരാളു പോലും ദുരന്തത്തില്‍പ്പെട്ട കുടുംബത്തിലെ ആരെയും വിളിച്ചിട്ടില്ലെന്നും നഷ്ടപരിഹാരം നല്‍കാമെന്നു പോലും പറഞ്ഞിട്ടില്ലെന്നും വി.ഡി. സതീശന് പറഞ്ഞു.