ന്യൂഡല്‍ഹി | ദലൈലാമയുടെ പിന്‍ഗാമിയെ തീരുമാനിക്കുന്നതുമായ ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങളില്‍ ചൈനയ്ക്കുള്ള സന്ദേശം വ്യക്തമാക്കി ഇന്ത്യ. പിന്‍ഗാമിയെ തീരുമാനിക്കാനുള്ള പൂര്‍ണ്ണ അധികാരവും അവകാശവും ദലൈലാമയ്ക്ക് മാത്രമാണെന്ന് ഇന്ത്യ അറിയിച്ചു. ദലൈലാമയുടെ അടുത്ത അവകാശിയെ ബീജിങ് അംഗീകരിക്കണമെന്ന ചൈനയുടെ വാദത്തെ ഇന്ത്യ തള്ളിക്കളഞ്ഞു
ടിബറ്റന്‍ ആത്മീയ നേതാവായ ദലൈലാമ ടിബറ്റുകാര്‍ക്ക് മാത്രമല്ല, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് അനുയായികള്‍ക്കും വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനമാണ് വഹിക്കുന്നത്. അദ്ദേഹത്തിന്റെ പിന്‍ഗാമിയെക്കുറിച്ചുള്ള തീരുമാനം ദലൈലാമയുടേത് മാത്രമാണ്,” എന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു ഒരു ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
ദലൈലാമയുടെ 90-ാം ജന്മദിനം ആഘോഷിക്കുന്ന പരിപാടികളില്‍ ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിനായി ധര്‍മ്മശാലയില്‍ എത്തിയപ്പോഴായിരുന്നു റിജിജുവിന്റെ ഈ പ്രതികരണം.