ബംഗളരു | പ്രമുഖ ടെലിവിഷന്‍ അവതാരക ശ്വേത വോതര്‍ക്കറെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണത്തിന് മുമ്പ് ധ്യാനത്തിലിരിക്കുന്ന ഒരു ഫോട്ടോ സുഖ്ദേവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. മരണകാരണം ഇതുവരെ അറിവായിട്ടില്ല. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി.
ഒരു സ്ത്രീ മരിച്ചതായി അയല്‍ക്കാരന്‍ അറിയിച്ചതായി ചിക്കട്പള്ളി പോലീസ് പറഞ്ഞു. തുടര്‍ന്ന് വീട്ടിലെത്തിയ ചിക്കട്പള്ളി ഇന്‍സ്‌പെക്ടര്‍ രാജു നായിക്കും സംഘവും വോതര്‍ക്കറുടെ മൃതദേഹം വീട്ടിലെ കിടപ്പുമുറിയില്‍ കണ്ടെത്തുകയായിരുന്നു. സംശയാസ്പദമായ സാഹചര്യത്തിലുള്ള മരണത്തിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തെലുങ്ക് മാധ്യമരംഗത്ത് പ്രശസ്തായായിരുന്നു സ്വേച്ച വോതര്‍ക്കര്‍. 35 വയസായിരുന്നൂ പ്രായം. അമ്മയ്ക്കും മകള്‍ക്കുമൊപ്പമായിരുന്നു താമസിച്ചിരുന്നത്. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, മകള്‍ വൈകുന്നേരം സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ കിടപ്പുമുറി പൂട്ടിയിരിക്കുന്നതായി കണ്ടെത്തി. ആവര്‍ത്തിച്ച് മുട്ടിയിട്ടും പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് അവര്‍ അയല്‍ക്കാരെ അറിയിക്കുകയായിരുന്നു. അയല്‍ക്കാര്‍ ബലമായി വാതില്‍ തുറന്നപ്പോള്‍ മുറിക്കുള്ളില്‍ ശ്വേത വോതര്‍ക്കറെ അബോധാവസ്ഥയില്‍ കണ്ടെത്തി. തുടര്‍ന്ന് പോലീസിലും അടിയന്തര മെഡിക്കല്‍ സംഘത്തെയും സ്ഥലത്തെത്തിച്ചു. തുടര്‍ന്ന് മെഡിക്കല്‍ സംഘം മരണം സ്ഥിതീകരിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തിയശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുകയായിരുന്നു.