തിരുവനന്തപുരം | മോഷണക്കുറ്റം ആരോപിച്ച് ദളിത് സ്ത്രീയെ പൊലീസ് സ്റ്റേഷനില്‍ മാനസികമായി പീഡിപ്പിച്ച സംഭവത്തില്‍ വ്യാജ പരാതി നല്കിയ സ്ത്രീക്കെതിരെ കേസെടുക്കാന്‍ എസ്സിഎസ്ടി കമ്മിഷന് ഉത്തരവിട്ടു. പീഡനത്തിന് ഇരയായ ബിന്ദു നല്കിയ പരാതിയിലാണ് നടപടി. അമ്പലമുക്കിലെ വീട്ടുടമ ഓമന ഡാനിയലിനെതിരെയാണ് എസ്സിഎസ്ടി കമ്മിഷന് കേസെടുക്കാന്‍ ഉത്തരവിട്ടത്. വീട്ടുജോലിക്ക് നിന്ന ബിന്ദു മാല മോഷ്ടിച്ചൂവന്ന് കാട്ടി ഓമനാ ഡാനിയേല്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് പേരൂര്‍ക്കട പോലീസ് ക്രൂരമായ മാനസിക പീഡനത്തിന് ഇരയാക്കിയത്. എന്നാല്‍ പിന്നേട് മാല ഓമനാ ഡാനിയേലിന്റെ വീട്ടില്‍നിന്നും ലഭിച്ചതോടെ ബിന്ദുവിനെ താക്കീത് നല്കി പോലീസ് വെറുതെ വിട്ടു. ഈ സംഭവം മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ എസ്ഐയെയും ഒരു പോലീസുകാരനെയും സസ്പെന്‍ഡ് ചെയ്തിരുന്നു.
ദളിത് സ്ത്രീയായ ബിന്ദു സ്റ്റേഷനില്‍ അനുഭവിച്ച പീഡനം കാണാതിരിക്കാന്‍ ആകില്ലെന്ന് ഉത്തരവില്‍ പറയുന്നു. അതിനാല്‍ ക്രിമിനല്‍ കുറ്റം ചുമത്തി വ്യാജ പരാതി നല്കിയ വീട്ടുടമ ഓമന ഡാനിയേല്‍നെതിരെ കേസെടുക്കണമെന്ന് ഉത്തരവില്‍ പറയുന്നു. പേരൂര്‍ക്കട എസ്എച്ച്ഒ കേസെടുത്ത് അന്വേഷണം നടത്തണമെന്നാണ് ഉത്തരവ്.