ന്യൂഡല്‍ഹി | കുടുംബ തര്‍ക്കവുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകല്‍ കേസുമായി ബന്ധപ്പെട്ട് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (എഡിജിപി) എച്ച്എം ജയറാമിനെ സസ്പെന്‍ഡ് ചെയ്ത തമിഴ്‌നാട് സര്‍ക്കാര്‍ നടപടിയെ സുപ്രീം കോടതി വിമര്‍ശിച്ചു. മുന്‍കൂര്‍ ജാമ്യം തേടി എച്ച്എം ജയറാം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം.

മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം അറസ്റ്റിലായ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (എഡിജിപി) എച്ച്.എം. ജയറാമിനെ ഇന്നലെ (ചൊവ്വ) വൈകുന്നേരം വിട്ടയച്ചതായി തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

”അദ്ദേഹം ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനാണ്. ഇത്തരത്തിലുള്ള ഉത്തരവുകള്‍ ഞെട്ടിക്കുന്നതും മനോവീര്യം കെടുത്തുന്നതുമാണ്,” സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ‘അദ്ദേഹം അന്വേഷണത്തില്‍ സഹകരിച്ചപ്പോള്‍ സസ്പെന്‍ഡ് ചെയ്യേണ്ടതിന്റെ ആവശ്യകത എന്താണ്?’ – കോടതി ചോദിച്ചു. ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, ജസ്റ്റിസ് മന്‍മോഹന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here